ഇത് പന്തല്ല, ഭൂലോകാണ് നല്ലോണം തട്ട്യാലേ, ഇതന്നേം കൊണ്ട് ഭൂലോകം ചുറ്റും: വിപി സത്യനായി ജയസൂര്യ

ഒരു സ്‌പോര്‍ട്‌സ് മൂവി എന്ന നിലയില്‍ ഫുട്‌ബോള്‍ സിനിമാ ആരാധകര്‍ ഒരു പോലെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ക്യാപ്റ്റന്‍.
ഇത് പന്തല്ല, ഭൂലോകാണ് നല്ലോണം തട്ട്യാലേ, ഇതന്നേം കൊണ്ട് ഭൂലോകം ചുറ്റും: വിപി സത്യനായി ജയസൂര്യ

പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനായ ക്യാപ്റ്റന്റെ ട്രെയിലര്‍ പുറത്തിറങ്ങി.  ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തില്‍ വിവി സത്യനായാണ് ജയസൂര്യ എത്തുന്നത്. 

ഒരു സ്‌പോര്‍ട്‌സ് മൂവി എന്ന നിലയില്‍ ഫുട്‌ബോള്‍ സിനിമാ ആരാധകര്‍ ഒരു പോലെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ക്യാപ്റ്റന്‍. അനു സിതാര വിപി സത്യന്റെ ഭാര്യ അനിതാ സത്യന്റെ റോളിലെത്തുന്നു. ഗുഡ് വില്‍ എന്റര്‍ടെയിന്റ്‌മെന്റ് ആണ് ക്യാപ്റ്റനെ പ്രേക്ഷകരിലേക്കെത്തുന്നത്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

രണ്ട് മിനിറ്റ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഫുട്‌ബോള്‍ രംഗങ്ങളും കുടുംബ രംഗങ്ങളും വിവി സത്യന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ പുറത്ത് വന്നിട്ടുള്ളത്. ശരീരഭാരം കൂട്ടി ഒരു സ്‌പോര്‍ട്‌സ്മാന്റെ ശരീരഘടനകളോടുകൂടിയാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com