'ഗുണ്ടയോ കളക്റ്ററോ ആയാലും പ്രേക്ഷകര്‍ക്ക് താന്‍ എപ്പോഴും റൊമാന്റിക് ഹീറോ'; സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ 

തന്റെ വ്യത്യസ്ത കഥാപാത്രങ്ങളെ ആരാധകര്‍ ഏറ്റെടുക്കുന്നതിന്റെ സന്തോഷത്തിലാണ് താരം
'ഗുണ്ടയോ കളക്റ്ററോ ആയാലും പ്രേക്ഷകര്‍ക്ക് താന്‍ എപ്പോഴും റൊമാന്റിക് ഹീറോ'; സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ 

രും പ്രണയിച്ചുപൊകുന്ന കാമുകനായാണ് അനിയത്തിപ്രാവിലൂടെ കുഞ്ചാക്കോ ബോബന്‍ സിനിമയിലേക്ക് എത്തുന്നത്. തുടരെത്തുടരെയുള്ള പ്രണയചിത്രങ്ങള്‍ താരത്തെ റൊമാന്റിക് ഹീറോയാക്കി. ഇത് പഴയ കഥ. ഇന്നത്തെ ചാക്കോച്ചന്‍ വ്യത്യസ്തനാണ്. വായില്‍ മുറുക്കാനുമായി വഷളന്‍ ചിരിയോടെ അടുത്ത വീട്ടിലെ ചേച്ചിയെ നോക്കുന്ന വര്‍ണ്യത്തില്‍ ആശങ്കയിലെ കട്ട ശിവന്‍ എന്ന ഒറ്റ കഥാപാത്രം മതി കുഞ്ചാക്കോ ബോബനിലുണ്ടായ വ്യത്യാസം മനസിലാക്കാന്‍. തന്റെ വ്യത്യസ്ത കഥാപാത്രങ്ങളെ ആരാധകര്‍ ഏറ്റെടുക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. 

അഭിനയിക്കുന്ന സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. താന്‍ തെരഞ്ഞെടുക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദിവാന്‍ജി മൂലയിലെ ഐഎഎസ് ഉദ്യോഗസ്ഥനായും വര്‍ണ്യത്തില്‍ ആശങ്കയില്‍ ഗുണ്ടയായും പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടും ഇപ്പോഴും റൊമാന്റിക് ഹീറോ ആയാണ് താന്‍ അറിയപ്പെടുന്നത്. തന്റെ പഴയ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നതുകൊണ്ടാകും ഇത്. എന്നാല്‍ അതില്‍ ബുദ്ധിമുട്ടൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ നായകന്മാരെയും പോലെ തന്റെ സിനിമയെ സാമ്പത്തിക വിജയമായിരിക്കണമെന്നും അതിനൊപ്പം നിരൂപക പ്രശംസ നേടണമെന്നും ആഗ്രഹിക്കാറുണ്ട്. വ്യത്യസ്തമായ ഒരു ചിത്രം ചെയ്യുകയാണെങ്കില്‍ അത് എല്ലാവരിലും എത്തണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുക. നിരൂപക പ്രശംസ നേടിമാത്രം ചിത്രത്തിന് നിലനില്‍ക്കാനാവില്ല. സിനിമ സാമ്പത്തിക വിജയം നേടുന്നത് പരീക്ഷണങ്ങള്‍ നടത്താന്‍ പ്രോത്സാഹനമേകുമെന്നും അത്തരത്തിലുള്ള വ്യത്യസ്തമായ ചിത്രങ്ങള്‍ ഏറ്റെടുക്കുമെന്നും താരം വ്യക്തമാക്കി. 

നിലവില്‍ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ജയറാം ചിത്രം പഞ്ചവര്‍ണ്ണതത്തയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ചിത്രത്തില്‍ കലേഷ് എംഎല്‍എയുടെ വേഷത്തിലാണ് താരം എത്തുന്നത്. രമേഷ് പിഷാരടിയുടെ ഹാസ്യത്തിലുള്ള അനുഭവപരിചയം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അതിനാല്‍ മലയാളികള്‍ക്ക് മികച്ച അനുഭവമായിരിക്കും സിനിമയെന്നും അദ്ദേഹം പറഞ്ഞു. 

2018 ല്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കാനാണ് താരത്തിന്റെ തീരുമാനം. സീരിയസ് ആയ കുറച്ച് കഥാപാത്രങ്ങളെ ചെയ്ത ശേഷം കുറച്ച് മാറ്റം താന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ ഇനി വരുന്ന ചിത്രങ്ങളെല്ലാം തമാശ നിറഞ്ഞതാണ്. കുട്ടനാടന്‍ മാര്‍പാപ്പയും പഞ്ചവര്‍ണതത്തയുമെല്ലാം ഇത്തരത്തിലുള്ളതാണ്. കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

'സ്വന്തം അഭിപ്രായങ്ങള്‍ വളരെ എളുപ്പത്തില്‍ പ്രകടിപ്പിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് സോഷ്യല്‍ മീഡിയ. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുള്ളതുകൊണ്ട് എല്ലാവരുടേയും പിന്തുണ ലഭിക്കണമെന്നില്ല. ചിലര്‍ നമ്മുടെ വാക്കുകളെ വളച്ചൊടിക്കും. അത്തരം സാഹചര്യങ്ങള്‍ പ്രതികരണം ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം.' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com