'പ്രാര്‍ത്ഥിക്കുമ്പോള്‍ തെളിയുന്നത് പ്രിയയുടെ മുഖം'; പ്രിയക്കെതിരേ ഫത്വ ഇറക്കിയെന്ന വ്യാജ പ്രചാരണവുമായി സംഘപരിവാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2018 03:44 PM  |  

Last Updated: 14th February 2018 03:45 PM  |   A+A-   |  

Priya-Prakash-Warriebvbnvb

 

ഒരു അഡാര്‍ ലൗ നായിക പ്രിയ പ്രകാശിനെതിരേ മുസ്ലീം മതപുരോഹിതര്‍ ഫത്വ ഇറക്കിയെന്ന വ്യാജ പ്രചാരണവുമായി സംഘപരിവാര്‍ അനുകൂലികള്‍. ടൈംസ് ഹൗ  എന്ന പേരിലുള്ള വ്യാജ ട്വിറ്റര്‍ പേജിലൂടെയാണ് വ്യാജ പ്രചാരണം നടത്തിയത്. 

പ്രിയയുടെ വീഡിയോ വന്നതിന് ശേഷം ഞങ്ങളും മുസ്ലീം സഹോദരന്മാര്‍ നമാസിനായി കണ്ണുകള്‍ അടക്കുമ്പോള്‍ അല്ലായുടെ മുഖത്തിന് പകരമായി കാണുന്നത് അവളുടെ മുഖമാണ്. ഇത് ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു. അതിനാള്‍ പ്രിയക്കെതിരേ ഫത്വ ഇറക്കുന്നു എന്നാണ് ടൈംസ് ഹൗവില്‍ പറയുന്നത്. ആദ്യം സര്‍ക്കാസമായിട്ടാണ് ഈ പേജ് തുടങ്ങിയത്. സംഘപരിവാര്‍ അനുകൂലികള്‍ ഫേയ്‌സ്ബുക് ഗ്രൂപ്പുകളിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും ഇത് പരമാവധി പ്രചരിപ്പിക്കുന്നുണ്ട്. 

പാട്ട് ഹിറ്റായിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി സംഘപരിവാര്‍ ഇതിനെ ആയുധമാക്കിയത്. മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ പ്രിയക്കെതിരേ പരാതി നല്‍കിയിരുന്നു.