'പണത്തിന് വേണ്ടി മാത്രം മോശം സിനിമകള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്'; മോശം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുണ്ടായ കാരണം വ്യക്തമാക്കി മനോജ് കെ ജയന്‍

'താരപദവിക്കായി നിരവധി കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഫാന്‍സ് അസോസിയേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും മറ്റും ചെയ്യേണ്ടതായി വരും'
'പണത്തിന് വേണ്ടി മാത്രം മോശം സിനിമകള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്'; മോശം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുണ്ടായ കാരണം വ്യക്തമാക്കി മനോജ് കെ ജയന്‍

ണത്തിന് വേണ്ടി മോശം കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ മനോജ് കെ. ജയന്‍. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച സമയങ്ങളില്‍ പണം മാത്രം നോക്കി ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവസാനം ആ ചിത്രങ്ങള്‍ കണ്ടുകഴിയുമ്പോള്‍ തന്റെ തീരുമാനം തെറ്റായിരുന്നെന്ന് തോന്നിയിട്ടുണ്ടെന്നും ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയന്‍ വ്യക്തമാക്കി.

ഹരിഹരന്‍, കമല്‍, എംടി ഉള്‍പ്പടെയുള്ള കഴിവുറ്റ സംവിധായകരും തിരക്കഥാകത്തുക്കള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചതാണ് തന്റെ ജീവിതത്തില്‍ വിജയം കൊണ്ടുവന്നത്. 150 ഓളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതില്‍ 10 കഥാപാത്രങ്ങളിലൂടെയാണ് താന്‍ ഇപ്പോഴും അറിയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരപദവിയുടെ പിന്നാലെ ഒരിക്കലും പോയിട്ടില്ല. അതുകൊണ്ടുതന്നെ 40-45 ചിത്രങ്ങളില്‍ മാത്രമാണ് പ്രധാന കഥാപാത്രങ്ങളെ ചെയ്തിട്ടുള്ളത്. 

താരപദവിക്കായി നിരവധി കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഫാന്‍സ് അസോസിയേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും മറ്റും ചെയ്യേണ്ടതായി വരും. കഥാപാത്രത്തെ പഠിച്ച്, അത് അഭിനയിച്ച് വീട്ടില്‍ പോവുക എന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഒരിക്കലും സെല്‍ഫ് മാര്‍ക്കറ്റിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. വെറുതെയുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇഷ്ടമെന്നും മനോജ് വ്യക്തമാക്കി. 

തനിക്ക് ചേരുന്ന കഥാപാത്രങ്ങളെ മാത്രമാണ് തെരഞ്ഞെടുക്കാറുള്ളത്. ഇതില്‍ സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനെയും പഴശ്ശിരാജയിലെ തലക്കല്‍ ചന്ദുവുമാണ് ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രങ്ങളെന്ന് മനോജ് കെ ജയന്‍ പറഞ്ഞു. നവാഗത സംവിധായകന്‍ സന്തോഷ് പെരിങ്ങേത്തിന്റെ ബോണ്‍സായിയാണ് മനോജിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ സൈക്കിള്‍ കടയുടെ ഉടമയായാണ് മനോജ് എത്തുന്നത്. പൃഥ്വിരാജിന്റെ മൈ സ്റ്റോറിയിലും അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിലാലിലും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com