നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് രണം. ചിത്രത്തിന്റെ രണ്ടാം ടീസറും പുറത്തിറങ്ങി. പൃഥ്വിയുടെ കലിപ്പ് ലുക്ക് ആണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. “Sometimes..you don’t have a choice!” എന്ന കാപ്ഷനോടെ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.
നിര്‍മ്മല്‍ സഹദേവ് തന്നെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായികാ വേഷത്തിലെത്തുന്നത്. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും വിദേശ സിനിമാ പ്രവര്‍ത്തകരും അണിനിരക്കുന്നുണ്ട്.
ക്വീനിന് ശേഷം ജേക്ക് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. ചിത്രം നിര്‍മിക്കുന്നത് ആനന്ദ് പയ്യന്നൂരും റാണിയും ചേര്‍ന്നാണ്. പൃഥ്വിരാജിന്റെ കൂടെ റഹ്മാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ