'അവര്‍ സൂപ്പര്‍ സ്റ്റാറുകളായി തുടരും, ഞാന്‍ അവര്‍ക്കൊപ്പം എത്തില്ല'; മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് ദുല്‍ഖര്‍ പറയുന്നു

നസീറും സത്യനും ഉള്‍പ്പെടുന്ന മുന്‍തലമുറയെ എങ്ങനെയാണോ മമ്മൂട്ടിയും മോഹന്‍ലാലും കണ്ടിരുന്നത് അതുപോലെ തന്നെയാണ് താന്‍ ഉള്‍പ്പെടുന്ന തലമുറ ഇവരേയും കാണുന്നതെന്ന് ഡിക്യു പറഞ്ഞു
'അവര്‍ സൂപ്പര്‍ സ്റ്റാറുകളായി തുടരും, ഞാന്‍ അവര്‍ക്കൊപ്പം എത്തില്ല'; മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് ദുല്‍ഖര്‍ പറയുന്നു

ലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞേ മറ്റൊരാളുള്ളൂ. യുവതാരങ്ങള്‍ പോലും ഇവരുടെ കടുത്ത ആരാധകരാണ്. ഇരുവരും തനിക്ക് എങ്ങനെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. നസീറും സത്യനും ഉള്‍പ്പെടുന്ന മുന്‍തലമുറയെ എങ്ങനെയാണോ മമ്മൂട്ടിയും മോഹന്‍ലാലും കണ്ടിരുന്നത് അതുപോലെ തന്നെയാണ് താന്‍ ഉള്‍പ്പെടുന്ന തലമുറ ഇവരേയും കാണുന്നതെന്ന് ഡിക്യു പറഞ്ഞു. 

തന്റെ തലമുറയിലെ ബിംബങ്ങളാണ് ഇരുവരും. എത്ര ഉയരത്തില്‍ നില്‍ക്കുമ്പോഴും പഴയതലമുറയോട് ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നവരാണ് ഇവര്‍. മോഹന്‍ലാലും മമ്മൂട്ടിയും എന്നും ഞാന്‍ ഉള്‍പ്പെടുന്ന തലമുറയ്ക്ക് സൂപ്പര്‍സ്റ്റാറുകളായി തുടരും.  താന്‍ അവരുടെ ഒപ്പം എത്തുമെന്ന് തോന്നുന്നില്ലെന്നും അവരോടുള്ള ബഹുമാനം എപ്പോഴും നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. മലയാളം സിനിമയെ അതിന്റെ കൊടുമുടിയില്‍ എത്തിച്ചതാണ് അവരാണ്. മലയാള സിനിമയുടെ വ്യാഖ്യാനം എന്നാല്‍ അത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം ഏഴു റിലീസുകള്‍ വരെയുള്ള വര്‍ഷങ്ങളുണ്ടായിരുന്നു. ഞാന്‍ എപ്പോഴും വര്‍ക്കിംങാണ്. സിനിമകളുടെ എണ്ണം കുറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ഒരു ഗ്യാപ്പ് തോന്നുമെന്നും ദുല്‍ഖര്‍ പറഞ്ഞു. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയില്‍ ഒരംഗമാകാന്‍ തനിക്ക് സാധിച്ചത് വലിയ കാര്യമാണെന്നും ഇതൊന്നും താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.ഫസ്റ്റ്‌പോസ്റ്റിന്റെ ചാറ്റ്‌ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com