ചിയാന്‍ വിക്രമിന്റെ പിതാവും നടനുമായ വിനോദ് രാജ് അന്തരിച്ചു

നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം വിനോദ് രാജ് എന്ന പേരിലാണ് സിനിമയില്‍ അറിയപ്പെടുന്നത്
ചിയാന്‍ വിക്രമിന്റെ പിതാവും നടനുമായ വിനോദ് രാജ് അന്തരിച്ചു

തെന്നിന്ത്യന്‍ നായകന്‍ ചിയാന്‍ വിക്രമിന്റെ പിതാവും നടനുമായ ജോണ്‍ വിക്റ്റര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ ചെന്നൈയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം വിനോദ് രാജ് എന്ന പേരിലാണ് സിനിമയില്‍ അറിയപ്പെടുന്നത്. 

ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടന്‍ ത്യാഗരാജന്റെ സഹോദരിയുെ സബ് കളക്റ്ററുമായ രാജേശ്വരിയാണ് ഭാര്യ. വിക്രമിനെ കൂടാതെ അരവിന്ദ്, അനിത എന്നീ രണ്ട് മക്കളുണ്ട്. സംസാകാരം പിന്നീട് നടത്തും. 

സിനിമ മോഹവുമായി വീട് വിട്ടിറങ്ങി ജോണ്‍ വിക്റ്ററിന് വെള്ളിത്തിരയില്‍ തിളങ്ങാനായില്ല. സഹതാരമായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിക്രം സിനിമയിലേക്ക് വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com