നിഗൂഢതകളുമായി പെപ്പേയുടെ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍'; ചിത്രത്തിന്റെ ടീസര്‍ കാണാം 

നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന ടീസറിന് 1.43 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്
നിഗൂഢതകളുമായി പെപ്പേയുടെ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍'; ചിത്രത്തിന്റെ ടീസര്‍ കാണാം 

ങ്കമാലി ഡയറീസിലെ പെപ്പേയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി ആന്റണി വര്‍ഗീസ് എത്തുന്നു. നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ആന്റണിയുടെ രണ്ടാമത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. സിനിമയുടെ പേരു പോലെ തന്നെ വ്യത്യസ്തമാണ് ടീസര്‍. നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന ടീസറിന് 1.43 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. 

സിനിമ താരം ടോവിനോ തോമസാണ് തന്റെ ഔദ്യോഗിക ഫേയ്‌സ്ബുക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികഷ്ണന്‍ ആദ്യമായി നിര്‍മാതാവുന്ന ചിത്രമാണ് ഇത്. അങ്കമാലി ഡയറീസിന് ശേഷം ഇരുന്നൂറോളം കഥകള്‍ കേട്ടശേഷമാണ് ആന്റണി ഈ ചിത്രം തെരഞ്ഞെടുത്തത്. കോട്ടയത്തെ പശ്ചാത്തലമാക്കി ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതിലുമുള്ളത്. 

നവാഗതനായ ദിലീപ് കുര്യനാണ് തിരക്കഥ ഒരുക്കുന്നത്. അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയും തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദും സഹനിര്‍മാതാക്കളായാണ് എത്തുന്നത്. വിനായകന്‍ ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com