പേര് വെളിപ്പെടുത്താതെ പിറന്നാള്‍ ആശംസിച്ച് പ്രിയദര്‍ശന്‍, സസ്‌പെന്‍സ് പൊളിച്ചടുക്കി കല്യാണി 

ആശംസയറിയിച്ചുകൊണ്ട് ഫോട്ടോസഹിതം പോസ്റ്റിട്ട് കല്യാണി അതുവരെയുണ്ടായ സംശയങ്ങള്‍ക്ക് ക്ലൈമാക്‌സിട്ടു
പേര് വെളിപ്പെടുത്താതെ പിറന്നാള്‍ ആശംസിച്ച് പ്രിയദര്‍ശന്‍, സസ്‌പെന്‍സ് പൊളിച്ചടുക്കി കല്യാണി 

'നിനക്ക് സന്തോഷം നിറഞ്ഞ ജന്മദിനം നേരുന്നു. നീ ആരണെന്ന് ഞാനും നീയും മാത്രമേ അറിയൂ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ', ആര്‍ക്കുള്ള സന്ദേശമെന്ന് വെളിപ്പെടുത്താത്തെ ശനിയാഴ്ച്ച പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പോസ്റ്റാണിത്. പോസ്റ്റിന് പിന്നിലെ വ്യക്തി ആരെന്നറിയാനുള്ള ആകാംഷയില്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. തമാശയും വിമര്‍ശനവും പരിഹാസവും വരെ പോസ്റ്റിനു ലഭിച്ച കമ്മന്റുകളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. ചിലര്‍ ഇത് ലിസിക്കുള്ള ആശംസയാണെന്ന് ഉറപ്പിച്ചുപറയുന്നുമുണ്ട്. 

പ്രിയദര്‍ശനുപുറമേ മകള്‍ കല്ല്യാണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച പോസ്റ്റാണ് അച്ഛന്‍ ഇട്ട സസ്‌പെന്‍സിനെ പൊളിച്ചടുക്കിയത്. അമ്മയുടെ പിറന്നാളിന് ആശംസയറിയിച്ചുകൊണ്ട് ഫോട്ടോസഹിതം പോസ്റ്റിട്ട് കല്യാണി അതുവരെയുണ്ടായ സംശയങ്ങള്‍ക്ക് ക്ലൈമാക്‌സിട്ടു. ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എങ്ങനെയായിരുന്നു അതുപോലെതന്നെ ഇപ്പോഴും തുടരുന്ന അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് കല്യാണിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 

അമ്മയെ കാണുമ്പോള്‍ തന്റെ ചേച്ചിയണോ എന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ടെന്നും കല്യാണി പോസ്റ്റില്‍ പറയുന്നു. ലിസി ഇന്‍സ്റ്റാഗ്രാമില്‍ ഇല്ലാത്തതിനാല്‍ തന്നെ അമ്മയ്ക്ക് ആശംസ നേരേണ്ടവര്‍ക്കെല്ലാം തന്റെ പോസ്റ്റില്‍ അത് കുറിക്കാമെന്നും താന്‍ അത് അമ്മയ്ക്ക് കാണിച്ചുകൊടുക്കാമെന്നും കല്യാണി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പ്രിയദര്‍ശനുമായുള്ള വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന ലിസി ഈ വര്‍ഷം ക്യാമറയ്ക്കുമുന്നില്‍ തിരിച്ചെത്തിയിരിക്കുകയാണ്. 199ല്‍ വിവാഹിതരായ പ്രിയദര്‍ശനും ലിസിയും 24വര്‍ഷത്തിന് ശേഷം 2016ലാണ് വേര്‍പിരിഞ്ഞത്. ഇവരുടെ മകള്‍ കല്ല്യാണിയും തന്റെ കന്നി ചിത്രം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. അഖില്‍ അക്കിനേനി നായകനായെത്തുന്ന തെലുങ്ക് ചിത്രമായ ഹലോയാണ് കല്ല്യാണിയുടെ അരങ്ങേറ്റ ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com