സിനിമയില്‍ ഒരു കരിയറല്ല എന്റെ ലക്ഷ്യം : നൈല ഉഷ 

തൃശ്ശൂര്‍ പശ്ചാതലമാക്കി ചിത്രീകരിക്കുന്ന ദവാന്‍ജി മൂലയില്‍ കോര്‍പ്പറേഷണ്‍ കൗണ്‍സിലറായ എഫിമോള്‍ എന്ന കഥാപാത്രമായാണ് നൈല എത്തുന്നത്
സിനിമയില്‍ ഒരു കരിയറല്ല എന്റെ ലക്ഷ്യം : നൈല ഉഷ 

അനില്‍ രാധാകൃഷ്ണ മേനോന്റെ ദിവാന്‍ജി മൂല ഗ്രാന്റ് പ്രിക്‌സില്‍ നായികയായി എത്തുകയാണ് നൈല ഉഷ. ഒരുപാട് ചിത്രങ്ങള്‍ ചെയ്തുകൂട്ടുന്നതില്‍ തിരക്ക് കാട്ടാതെ ഇഷ്ടപ്പെടുന്ന സിനിമകള്‍ മാത്രം തിരഞ്ഞെടുക്കുന്ന പതിവാണ് നൈല ഉഷയുടേതെന്ന് വ്യക്തമാക്കിതരുന്നതാണ് നൈലയുടെ ഇതുവരെയുള്ള കരിയര്‍. 2013ല്‍ ആദ്യ സിനിമ ചെയ്ത നൈല ഇതുവരെ നായികയായത് അഞ്ച് ചിത്രങ്ങളില്‍ മാത്രം. 

കരിയര്‍ ആരംഭിച്ചതിന് ശേഷം ഒരിക്കല്‍പോലും ഉയര്‍ച്ച താഴ്ച്ചകളെകുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിട്ടില്ലെന്നും സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കാം എന്ന ലക്ഷ്യവുമായി അഭിനയരംഗത്തേക്കെത്തിയ ആളല്ല താനെന്നും നൈല. ആദ്യ ചിത്രമായ കുഞ്ഞനന്തന്റെ കടയില്‍ അഭിനയിക്കുമ്പോള്‍ ഒരു അനുഭവമായി മാത്രമേ കണക്കാക്കിയിരുന്നൊള്ളു എന്നും നൈല പറയുന്നു. ഇപ്പോഴും താന്‍ തിരഞ്ഞെടുത്ത സിനിമകള്‍ നല്ലതായിരുന്നോ എന്നും സെലക്ടീവ് ആകുന്നത് കരിയറിനെ ബാധിക്കുന്നുണ്ടോ എന്നൊന്നും അറിയില്ലെന്നും നൈല കൂട്ടിച്ചേര്‍ത്തു

'കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയാത്തവിധം തിരക്കുകളിലേക്ക് നീങ്ങണമെന്ന ആഗ്രഹമില്ല. ഒരുപാടുപേരുടെ അദ്ധ്വാനവും പണവും ഉള്‍പ്പെട്ടിട്ടുള്ളതാണ് ഒരു സിനിമ അതുകൊണ്ടുതന്നെ എന്റെ വേഷത്തെകുറിച്ച് പൂര്‍ണ്ണമായും ബോധ്യമുണ്ടായാല്‍ മാത്രമേ സിനിമ കമ്മിറ്റ് ചെയ്യാറുള്ളു', നൈല പറയുന്നു.

തൃശ്ശൂര്‍ പശ്ചാതലമാക്കി ചിത്രീകരിക്കുന്ന ദിവാന്‍ജി മൂലയില്‍ കോര്‍പ്പറേഷണ്‍ കൗണ്‍സിലറായ എഫിമോള്‍ എന്ന കഥാപാത്രമായാണ് നൈല എത്തുന്നത്. അനില്‍ രാധാകൃഷ്ണന്‍ മേനോനും കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തും ചേര്‍ന്നാണ് ദിവാന്‍ജി മൂലയുടെ തിരകഥ ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com