സെന്‍സര്‍ കുരുക്കില്‍പ്പെട്ട് ആഭാസത്തിന്റെ റിലീസ് മാറ്റി; ഡയലോഗുകള്‍ മ്യൂട്ട് ചെയ്ത് 'എ' സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജൂബിത് നമ്രാടത്ത് സംവിധാനം ചെയ്യുന്ന സിനിമ ജനുവരി അഞ്ചിന് റിലീസ് ചെയ്യാന്‍ തയാറെടുക്കുകയായിരുന്നു
സെന്‍സര്‍ കുരുക്കില്‍പ്പെട്ട് ആഭാസത്തിന്റെ റിലീസ് മാറ്റി; ഡയലോഗുകള്‍ മ്യൂട്ട് ചെയ്ത് 'എ' സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍

സെന്‍സര്‍ കുരുക്കില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആഭാസം സിനിമയുടെ റിലീസ് നീട്ടിവെച്ചു. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജൂബിത് നമ്രാടത്ത് സംവിധാനം ചെയ്യുന്ന സിനിമ ജനുവരി അഞ്ചിന് റിലീസ് ചെയ്യാന്‍ തയാറെടുക്കുകയായിരുന്നു. ആഭാസത്തിന്റെ ഫേയ്‌സ്ബുക് പേജിലാണ് റിലീസ് നീട്ടുന്ന വിവരം പുറത്തുവിട്ടത്.

ചിത്രത്തിലെ ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയാറല്ലെന്നും റിവ്യൂ സമിതിക്ക് അപ്പീല്‍ പോവുകയാണെന്നും ടീം ആഭാസം ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഡയലോഗുകള്‍ മ്യൂട്ട് ചെയ്യേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ രാഷ്ട്രീയ അസഹിഷ്ണുത പ്രകടമായതുകൊണ്ടാണ് അപ്പീല്‍ പോകുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

സുരാജിനേയും റീമയേയും കൂടാതെ ശീതള്‍ ശ്യാം, അലന്‍സിയര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും എത്തുന്നുണ്ട്. രാജീവ് രവിയുടെ കളക്റ്റീവ് ഫേസ് വണ്ണും സഞ്ജു ഉണ്ണിത്താന്റെ സ്പയര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഒരു ബസ്സും അതിലെ യാത്രക്കാരുടേയും കഥ പറയുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള ഒരു ആക്ഷേപഹാസ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com