മോഹന്‍ലാലിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ വേട്ടയാടല്‍; പുലി തന്നെ വിഷയം
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2018 04:20 PM |
Last Updated: 03rd January 2018 04:20 PM | A+A A- |
പുലിയെ വേട്ടയാടി മോഹന്‍ലാലിന്റെ പുലിമുരുകന്‍ ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിയതിന് പിന്നാലെ പുലിമുരുകനുമായി കുഞ്ചാക്കോ ബോബനും. പക്ഷേ പുലി വേട്ടയുടെ കഥ പറഞ്ഞ പുലി മുരുകന്‍ ആക്ഷന്‍ ത്രില്ലറായിരുന്നു എങ്കില്‍ കോമഡി സിനിമയുമായാണ് കുഞ്ചാക്കോ ബോബന്റെ വരവ്.
മൃഗയയിലെ വാറുണ്ണിയേയും, പുലി മുരുകനേയുമെല്ലാം പറഞ്ഞാണ് കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭുവിന്റെ വരവ്. ആകാംക്ഷയും തമാശയും, പ്രണയവും നിറയുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി.
സുഗീതാണ് ശിക്കാരി ശംഭു സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബന് പുറമെ ഹരീഷ് കണാരന്‍, സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.