കരീനയുടെ ബിക്കിനി ഫോട്ടോഷോപ്? അമ്മയായ സ്ത്രീയുടെ ശരീരം ഇങ്ങനെയായിരിക്കില്ലെന്ന് ആരാധകര്‍

കരീന ഒര്‍ജിനലായിരിക്കാം. പക്ഷേ സ്ലീം ബ്യൂട്ടിയാക്കാന്‍ ഫോട്ടോഷോപ്പ് ചെയ്തതിലൂടെ ഇങ്ങനെ ആയതും ആയിരിക്കാം എന്നാണ് ചിലര്‍ പറയുന്നത്
കരീനയുടെ ബിക്കിനി ഫോട്ടോഷോപ്? അമ്മയായ സ്ത്രീയുടെ ശരീരം ഇങ്ങനെയായിരിക്കില്ലെന്ന് ആരാധകര്‍

വോഗിനായുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെയായിരുന്നു കരീന കപൂര്‍ 2018ന് തുടക്കമിട്ടത്. അമ്മയായി ഒരു വര്‍ഷത്തിന് ശേഷം സ്ലീം ബ്യൂട്ടിയായി ശരീര സൗന്ദര്യം വീണ്ടെടുത്ത കരീനയെ പൂകഴ്ത്തുകയാണ് ആരാധകരെങ്കിലും, ബിക്കിനിയിലെ കരീനയുടെ ചിത്രങ്ങള്‍ ഫോട്ടോഷോപ് ദുരന്തമാണെന്നാണ് ആരാധകര്‍ പറയുന്നത്. 

 

A post shared by VOGUE India (@vogueindia) on

കരീനയുടെ ശരീര സൗന്ദര്യം നിറച്ചുള്ള വോഗിന്റെ ഒരു ചിത്രത്തില്‍ ഒറഞ്ച് ബിക്കിനിയിലാണ് കരീന പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അടുത്തിടെ അമ്മയായ ഒരു സ്ത്രീയുടെ ശരീരം ഇങ്ങനെയായിരിക്കില്ലെന്നാണ് പലരുടേയും നിലപാട്. 

 

A post shared by VOGUE India (@vogueindia) on

കരീനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുള്ള വോഗിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോട്ടോഷോപ്പാണിത് എന്ന ആരോപണവുമായിട്ടാണ് കമന്റുകള്‍ നിറയുന്നത്. ശരീരത്തേക്കാള്‍ വലുതാണ് ചിത്രത്തില്‍ കരീനയുടെ തല. ഇത് തന്നെ വ്യക്തമാക്കുന്നത് ഇത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്ന് ആരാധകര്‍ പറയുന്നു. 

 

A post shared by VOGUE India (@vogueindia) on

എന്നാല്‍ ബിക്കിനിയില്‍ നില്‍ക്കുന്ന കരീന ഒര്‍ജിനലായിരിക്കാം. പക്ഷേ സ്ലീം ബ്യൂട്ടിയാക്കാന്‍ ഫോട്ടോഷോപ്പ് ചെയ്തതിലൂടെ ഇങ്ങനെ ആയതും ആയിരിക്കാം എന്നാണ് ആരാധകരില്‍ മറ്റു ചിലര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com