പൊളി, കട്ടവെയിറ്റിങ്, കിടുവേയുമെല്ലാം നിഘണ്ടുവിലുണ്ടോ? പൊങ്കാല സഹിക്കാനാവാതെ നൈജീരിയന്‍ നടന്‍ നിഘണ്ടു തപ്പുകയാണ്

മലയാളികള്‍ സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു പൊങ്കാലയിടുകയാണ് നൈജീരിയക്കാരന്‍ സാമുവല്‍ റോബിന്‍സിന്റേ ഇന്‍സ്റ്റഗ്രാമില്‍
പൊളി, കട്ടവെയിറ്റിങ്, കിടുവേയുമെല്ലാം നിഘണ്ടുവിലുണ്ടോ? പൊങ്കാല സഹിക്കാനാവാതെ നൈജീരിയന്‍ നടന്‍ നിഘണ്ടു തപ്പുകയാണ്

സ്‌നേഹം വന്നാലും കലിപ്പായാലും മലയാളികള്‍ സമൂഹമാധ്യമങ്ങളില്‍ നമ്മുടെ ഭാഷയില്‍ പൊങ്കാലയിടുന്നത് പതിവ് കാഴ്ചയാണ്. ഇവിടെയിപ്പോള്‍ മലയാളികള്‍ സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു പൊങ്കാലയിടുകയാണ് നൈജീരിയക്കാരന്‍ സാമുവല്‍ റോബിന്‍സിന്റേ ഇന്‍സ്റ്റഗ്രാമില്‍. 

സൗബിന്‍ ഷാഹിര്‍ നായകനാവുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ സാമുവല്‍ റോബിന്‍സ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊളി, പൊളിച്ച്, കട്ട വെയിറ്റിങ്, കിടുവേ എന്നെല്ലാമാണ് സാമുവലിന്റെ ഇന്‍സ്റ്റഗ്രാമില്‍ മലയാളികള്‍ കുറിക്കുന്നത്. 

മലയാളികള്‍ വിടാതെ സാമുവലിനെ പിടിച്ചതോടെ പൊളി, കട്ട വെയിറ്റിങ് എന്നിവയുടെയൊക്കെ അര്‍ഥം എന്താണെന്ന് ചോദിച്ച് സാമുവലിന് ഫേസ്ബുക്കില്‍ പോസ്റ്റിടേണ്ടി വന്നു. ഈ വാക്കുകളുടെ അര്‍ഥം ചോദിക്കുമ്പോള്‍ നമുക്ക് അറിയാത്ത ഭാഷയിലാണ് അവരുടെ മറുപടിയെന്നും പറഞ്ഞ് സാമുവലും മലയാളികളുടെ കളിക്കൊപ്പം കൂടി. 

ഇംഗ്ലീഷുകാരന് മലയാളം ബുദ്ധിമുട്ടാണെങ്കിലും മലയാളം പഠിച്ചിരിക്കുമെന്നാണ് മലയാളികളുടെ സ്‌നേഹം മനസിലാക്കിയ സാമുവല്‍ പറയുന്നത്. മലയാളം നിഘണ്ടുവിന്റെ ഫോട്ടോയും ചേര്‍ത്തായിരുന്നു സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ പൊളി, കട്ട വെയിറ്റിങ് എന്നീ വാക്കുകളെല്ലാം നിഘണ്ടുവില്‍ നിന്നും കണ്ടെടുക്കാന്‍ നോക്കിയാല്‍ നടക്കുന്ന കാര്യമാണോ എന്നും മലയാളികള്‍ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com