ആദ്യം ഒരു ഷോയ്ക്കുവേണ്ടി ഞാന്‍ കാലുപിടിച്ചു, പിന്നീട് നാല് ഷോ ആവശ്യപ്പെട്ട് അവര്‍ എന്റെയടുത്തെത്തി; ആട് 2 നേരിട്ട വെല്ലുവിളിയെകുറിച്ച് വിജയ് ബാബു 

റിലീസിന് മുമ്പുവരെ ആര്‍ക്കും പ്രതീക്ഷയില്ലാതിരുന്ന ചിത്രം തീയറ്ററുകളില്‍ എത്തിക്കുക തന്നെ ശ്രമകരമായിരുന്നെന്ന് വിജയ് ബാബു പറയുന്നു. 
ആദ്യം ഒരു ഷോയ്ക്കുവേണ്ടി ഞാന്‍ കാലുപിടിച്ചു, പിന്നീട് നാല് ഷോ ആവശ്യപ്പെട്ട് അവര്‍ എന്റെയടുത്തെത്തി; ആട് 2 നേരിട്ട വെല്ലുവിളിയെകുറിച്ച് വിജയ് ബാബു 

ആട് 1 സാമ്പത്തികപരമായി തികഞ്ഞ പരാജയമായപ്പോള്‍ അതേ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തിയ നിര്‍മാതാവ് വിജയ് ബാബുവിന് നേരിടേണ്ടിവന്നത് വലിയ വെല്ലുവിളികള്‍ തന്നെയായിരുന്നു. റിലീസിന് മുമ്പുവരെ ആര്‍ക്കും പ്രതീക്ഷയില്ലാതിരുന്ന ചിത്രം തീയറ്ററുകളില്‍ എത്തിക്കുക തന്നെ ശ്രമകരമായിരുന്നെന്ന് വിജയ് ബാബു പറയുന്നു. 

' തീയറ്ററുകള്‍ കിട്ടാന്‍ വളരെയധികം ബുദ്ധിമുട്ടി. പ്രധാന കേന്ദ്രങ്ങളിലൊന്നും തീയറ്റര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വലിയ പടങ്ങള്‍ നിറയുന്ന സമയത്ത് ഇതുപോലുള്ള ചെറിയപടങ്ങളുമായി നിങ്ങള്‍ എന്തിനാണ് വരുന്നതെന്നായിരുന്നു തീയറ്റര്‍ ഉടമകളുടെ ചോദ്യം. കാലുപിടിച്ചാണ് രണ്ട് ഷോയെങ്കിലും വാങ്ങിയെടുത്തത്. 100തീയറ്ററുകള്‍ ലഭിച്ചെങ്കിലും പ്രധാന തീയറ്ററുകളിലെല്ലാം ഒരു ഷോയെങ്കിലും എന്ന രീതിയില്‍ തിരുകി കേറ്റുകയായിരുന്നു', വിജയ് ബാബു പറഞ്ഞു. 

നിങ്ങള്‍ വിളിച്ചതുകൊണ്ട് ചുമ്മാ ഒരു ഷോ തന്നതാണെന്ന് പറഞ്ഞ തീയറ്ററുടമകള്‍ പിന്നീട് ഈ അഭിപ്രായം മാറ്റിപറയുകയായിരുന്നെന്ന് വിജയ് പറയുന്നു. അത്രപോലും ആരും പ്രതീക്ഷിച്ചിരുന്നില്ല ആട് ഇത്ര വലിയ വിജയമാകുമെന്ന്. ടീമിലുണ്ടായിരുന്നവര്‍ക്ക് മാത്രമാണ് ചിത്രത്തേകുറിച്ച് പ്രതീക്ഷയുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കൊക്കെ എന്തിനാണ് വീണ്ടും ഈ ചിത്രം എന്ന ചോദ്യമായിരുന്നു മനസ്സില്‍.

ആദ്യം നിങ്ങള്‍ക്ക് വട്ടാണെന്നാണ് പറഞ്ഞ തീയറ്റര്‍ ഉടമകള്‍ പിന്നീട് ആട് 2 കാണാന്‍ രാത്രി വന്ന പ്രേക്ഷകരെ പോലും നിയന്ത്രിക്കാന്‍ കഴിയാതെ വിഷമിച്ചപ്പോള്‍ വളരെയധികം സന്തോഷമാണുണ്ടായതെന്ന് വിജയ് പറയുന്നു. ഒരു ഷോയ്ക്കുവേണ്ടി താന്‍ കാലുപിടച്ച തീയറ്റര്‍ ഉടമ പിന്നീട് തിരിച്ചുവിളിച്ച് നാല് ഷോ കളിക്കാന്‍ പടം തരുമോ എന്ന് ചോദിക്കുമ്പോള്‍ സന്തോഷമല്ലാതെ മറ്റെന്തുണ്ടാവാന്‍, വിജയ് ചോദിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com