ഐശ്വര്യയുടെയും അഭിഷേകിന്റെയും 21 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ് കണ്ടിട്ടുണ്ടോ? ചിത്രങ്ങള്‍ കാണാം 

5500ചതുരശ്രഅടിയില്‍ നിര്‍മിച്ചിട്ടുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു ചതുരശ്ര അടിക്ക് 38,000രൂപയാണ് ചിലവുവന്നിട്ടുള്ളത്.
ഐശ്വര്യയുടെയും അഭിഷേകിന്റെയും 21 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ് കണ്ടിട്ടുണ്ടോ? ചിത്രങ്ങള്‍ കാണാം 

അനുഷ്‌ക-വിരാട് ജോഡിയുടെയും കങ്കണാ റണൗത്ത്, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളുടെയുമൊക്കെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റെ പലരും കണ്ടുകഴിഞ്ഞതാണ്. പക്ഷെ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മുംബൈയിലെ 21 കോടിയുടെ അപ്പാര്‍ട്ട്‌മെന്റെ കാണാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബാന്‍ന്ദ്ര-കുര്‍ളയിലെ ഇവരുടെ അപ്പാര്‍ട്ട്‌മെന്റ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

ഒരു ആര്‍ക്കിടെക്ച്ചര്‍ മാഗസീനാണ് താരദമ്പതികളുടെ ആഢംഭര അപ്പാര്‍ട്ട്‌മെന്റിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2015ലാണ് ഇരുവരും മുംബൈയിലെ ഈ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്. 5500ചതുരശ്രഅടിയില്‍ നിര്‍മിച്ചിട്ടുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു ചതുരശ്ര അടിക്ക് 38,000രൂപയാണ് ചിലവുവന്നിട്ടുള്ളത്. ഇതേ കോംപ്ലക്‌സില്‍ മറ്റൊരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കാന്‍ സോനം കപൂര്‍ 35കോടി രൂപ ചിലവിട്ടിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ബച്ചന്‍ കുടുംബത്തോടൊപ്പം ജുഹുവിലെ വീട്ടിലാണ് അഭിഷേകും ഐശ്വര്യയും താമസിക്കുന്നത്. മുംബൈയില്‍ തന്നെ ആനി ബസന്ത് റോഡില്‍ മറ്റൊരു അപ്പാര്‍ട്ട്‌മെന്റും ഇവര്‍ക്ക് സ്വന്തമായുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com