പത്മാവദായി പത്മാവതി എത്തുന്നു ; 25ന് തീയറ്ററുകളിലേക്ക് 

പത്മാവതി എന്ന പേരിന് പകരം പത്മാവദ് എന്ന പേരിലായിരിക്കും ഈ മാസം 25-ാം തിയതി ചിത്രം റിലീസ് ചെയ്യുക
പത്മാവദായി പത്മാവതി എത്തുന്നു ; 25ന് തീയറ്ററുകളിലേക്ക് 

നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ സന്‍ജയ് ലീല ബന്‍സാലി ചിത്രം റിലീസിനെത്തുന്നു. പേരില്‍ ചെറിയ വ്യത്യാസം വരുത്തിയാണ് ചിത്രം തീയറ്ററകളിലെത്തുക. പത്മാവതി എന്ന പേരിന് പകരം പത്മാവദ് എന്ന പേരിലായിരിക്കും ഈ മാസം 25-ാം തിയതി ചിത്രം റിലീസ് ചെയ്യുക. 

സെന്‍സര്‍ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ ചിത്രം ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തിയായിരിക്കും പ്രദര്‍ശനത്തിനെത്തുക. പത്മാവദ് എന്ന് ചിത്രത്തിന്റെ പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശമുള്‍പ്പെടെ ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ തയ്യാറായതോടെയാണ് ചിത്രത്തിന് ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. 

26മാറ്റങ്ങളോളം നിര്‍ദ്ദേശിച്ച ബോര്‍ഡ് ചിത്രം ആരംഭിക്കുന്നതിന് മുന്‍പ് ചരിത്രം അതേപോലെ പകര്‍ത്തി എന്ന് ഉള്‍പ്പെടുത്താതിരിക്കുക, പേര് പത്മാവദ് എന്നാക്കുക, ഷുമര്‍ എന്നാരംഭിക്കുന്ന ഗാനത്തില്‍ കഥാപാത്രത്തിന് ചേര്‍ന്ന വിവരണങ്ങള്‍ നല്‍കുക, ചരിത്ര സ്ഥലങ്ങളെകുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന രംഗങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com