പത്മാവത് രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല: ബിജെപി

സഞ്ജയ് ബന്‍സാലി ചിത്രം പത്മാവത് രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് ഖട്ടാര്‍ - ചിത്രം വികാരങ്ങളെ വൃണപ്പെടുത്തുന്നു 
പത്മാവത് രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല: ബിജെപി

സഞ്ജയ് ബന്‍സാലി ചിത്രം പത്മാവത് രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി. രാജസ്ഥാനിലെ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് ഖട്ടാറാണ് ചിത്രത്തിനെതിരെ വീണ്ടും രംഗത്തെത്തിയത്.  ജനുവരി 25നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

ഏറെ പ്രതിസന്ധികളെ മറികടന്ന് ചിത്രം തീയേറ്ററിലെത്താനിരിക്കെയാണ് ചിത്രത്തിനെതിരെ നിലപാട്  കടുപ്പിച്ച് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ചിത്രം വികാരവ്രണങ്ങളെപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ചിത്രം റീലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചില രംഗങ്ങള്‍ ഒഴിവാക്കിയാല്‍ സിനിമക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന്  നേരത്തെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. ഈ നിബന്ധന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അംഗീകരിക്കുകയായിരുന്നു.

ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. രണ്‍വീര്‍ സിംഗാണ് അലാവുദ്ദീന്‍ ഖില്‍ജി. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിംഗിന്റെ വേഷത്തില്‍ ഷാഹിദ് കപൂര്‍ എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com