'പാരീസില്‍ എനിക്ക് അപ്പാര്‍ട്ട്‌മെന്റില്ല, എന്തിനാണ് എന്റെ പേര് വലിച്ചിഴക്കുന്നത്'; ഫ്ഌറ്റില്‍ നിന്ന് പുറത്താക്കിയെന്നുള്ള വാര്‍ത്തയ്‌ക്കെതിരേ മല്ലിക 

സൈറില്ലെ ഓക്‌സന്‍ഫാന്‍സിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളില്‍ തനിക്ക് യാതൊരു ബന്ധമില്ലെന്നും പിന്നെ എന്തിനാണ് പാരീസില്‍ നടക്കുന്ന സംഭങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നത്
'പാരീസില്‍ എനിക്ക് അപ്പാര്‍ട്ട്‌മെന്റില്ല, എന്തിനാണ് എന്റെ പേര് വലിച്ചിഴക്കുന്നത്'; ഫ്ഌറ്റില്‍ നിന്ന് പുറത്താക്കിയെന്നുള്ള വാര്‍ത്തയ്‌ക്കെതിരേ മല്ലിക 

വാടക കൊടുക്കാത്തതിനാല്‍ പാരീസിലെ ഫഌറ്റില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത തള്ളി ബോളിവുഡ് സുന്ദരി മല്ലിക ഷരാവത്ത്. പാരീസില്‍ തനിക്ക് സ്വന്തമായോ വാടകയ്‌ക്കോ അപ്പാര്‍ട്ട്‌മെന്റ് ഇല്ല. പിന്നെ എന്തിനാണ് തന്നെ പേര് വലിച്ചിഴക്കുന്നതെന്നും മല്ലിക പറഞ്ഞു. കഴിഞ്ഞ എട്ട് മാസമായി താന്‍ നഗരത്തില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കി. 

വാടക കുടിശ്ശിക കൊടുക്കാത്തതിനാല്‍ മല്ലികയേയും അവരുടെ ഫ്രെഞ്ച് ബോയ്ഫ്രണ്ടായ സെറില്‍ ഓക്‌സന്‍ഫന്‍സിനേയും ഫ്രഞ്ച് കോടതി ഇറക്കിവിടാന്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ പാരീസില്‍ ഇതുവരെ സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും അവിടെ ബാങ്കു അക്കൗണ്ടുപോലും ഇല്ലെന്നും മല്ലിക പറഞ്ഞു. ഇന്ത്യന്‍ പൗരനായ എനിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടാണ് ഉള്ളത്. പിന്നെ എന്തിനാണ് ഇറക്കിവിടലിനെക്കുറിച്ച് പറയുന്നതെന്നും മല്ലിക ഐഎഎന്‍എസിനോട് താരം പറഞ്ഞു. 

താന്‍ മുംബൈയിലാണ് താമസിക്കുന്നത്. കഴിഞ്ഞ എട്ട് മാസമായിട്ട് പാരീസില്‍ പോയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നവര്‍ക്കും ഇത് മനസിലാകും. എന്റെ പാസ്‌പോര്‍്ട്ടും ഇതു തന്നെയാണ് പറയുന്നതെന്നും മല്ലിക വ്യക്തമാക്കി. സൈറില്ലെ ഓക്‌സന്‍ഫാന്‍സിനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും അദ്ദേഹം യൂറോപ്പിലെ വലിയ ബിസിനസ്മാനാണെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളില്‍ തനിക്ക് യാതൊരു ബന്ധമില്ലെന്നും പിന്നെ എന്തിനാണ് പാരീസില്‍ നടക്കുന്ന സംഭങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതെന്നുമാണ് മല്ലിക ചോദിക്കുന്നത്. 

2016 ജനുവരി ഒന്നിനാണ് ഇരുവരും ചേര്‍ന്ന് 6,054 യൂറോ മാസവാടകയ്ക്ക് അപ്പാര്‍ട്‌മെന്റ് വാടകയ്ക്ക് എടുത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനിടെ വാടകയിനത്തില്‍ വെറും 2715 യൂറോ മാത്രമാണ് ഇവര്‍ നല്‍കിയത്. തുടര്‍ന്ന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഏകദേശം 60 ലക്ഷം രൂപയാണ് (9400 ഡോളര്‍) വാടകയിനത്തില്‍ നല്‍കാനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com