'എന്റെ മാറിടത്തെ ഞാന്‍ സ്‌നേഹിക്കുന്നു, നിങ്ങള്‍ അവയെ ഇഷ്ടമുള്ളത് വിളിച്ചോളൂ'; ബിക്കിനി ഫോട്ടോയെ ട്രോളിയവര്‍ക്ക് മറുപടിയുമായി ടിവി താരം

ശരീര ഭാഗത്തിന് പേര് നല്‍കി ട്രോളിയവര്‍ക്ക് ഏറ്റവും മികച്ച മറുപടി നല്‍കിയിരിക്കുകയാണ് ക്ഷമ
'എന്റെ മാറിടത്തെ ഞാന്‍ സ്‌നേഹിക്കുന്നു, നിങ്ങള്‍ അവയെ ഇഷ്ടമുള്ളത് വിളിച്ചോളൂ'; ബിക്കിനി ഫോട്ടോയെ ട്രോളിയവര്‍ക്ക് മറുപടിയുമായി ടിവി താരം


'അതെ എനിക്ക് മാറിടമുണ്ട്, അത് എന്റെതാണ് ഞാന്‍ അതിനെ സ്‌നേഹിക്കുന്നു'- ബിക്കിനി ധരിച്ച ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് തന്നെ അധിക്ഷേപിച്ചവര്‍ക്ക് ടിവി താരമായ ക്ഷമ സികന്തര്‍ നല്‍കിയത് ഇടിവെട്ട് മറുപടി. ശരീര ഭാഗത്തിന് പേര് നല്‍കി ട്രോളിയവര്‍ക്ക് ഏറ്റവും മികച്ച മറുപടി നല്‍കിയിരിക്കുകയാണ് ക്ഷമ.

ഓസ്‌ട്രേലിയന്‍ യാത്രക്കിടെ ബീച്ചില്‍ നിന്നുള്ള ബിക്കിനി ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയിക്ക് താഴെയായി നടിയുടെ ശരീരത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള മോശം കമന്റുകളാണ് വന്നത്. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് ക്ഷമ രംഗത്തെത്തിയത്. 

'സ്ത്രീകള്‍ക്ക് മാറിടമുണ്ടാകും. അതാണ് പുരുഷന്‍മാരില്‍ നിന്ന് സ്ത്രീകളെ വ്യത്യസ്തരാക്കുന്നത്. ഞാന്‍ ഒരു സ്ത്രീയാണ് എനിക്കും മാറിടമുണ്ട്. വളരെ മനോഹരങ്ങളായവ. അവ ജ്യൂസിയാണ് കൂടാതെ നിങ്ങള്‍ക്ക് വിളിക്കാന്‍ ഇഷ്ടമുള്ളത് എല്ലാം അതാണ്. എന്റെ ശരീര ഭാഗങ്ങള്‍ക്ക് പേര് നല്‍കി ട്രോളുന്നത് അവസാനിപ്പിക്കാന്‍ നേരമായി. നിങ്ങള്‍ ജീവിതം ജീവിക്കൂ. മാറിടങ്ങള്‍ എന്റേതാണ്. എനിക്ക് അത് ഇഷ്ടമാണ്.'-  മറ്റൊരു ബിക്കിനി ചിത്രത്തിനൊപ്പം ക്ഷമ കുറിച്ചു. ക്ഷമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും ട്രോള്‍ ചെയ്യപ്പെടാറുണ്ട്. കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയതിന് ക്ഷമയെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി. ബോഡി ഷേമിംഗ്, നോട്ട് ടോളറേറ്റ് എന്നീ ഹാഷ്ടാഗോടെയാണ് ക്ഷമ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

 

A post shared by Shama Sikander (@shamasikander) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com