തമിഴ്‌റോക്കേഴ്‌സ്, ഹൃദയമുണ്ടെങ്കില്‍ ഒന്നു ചിന്തിക്കൂ', അഭ്യര്‍ഥനയുമായി വിഘ്‌നേഷ് ശിവന്‍ 

സൂര്യ നായകനായ വിഘ്‌നേഷിന്റെ താന സേര്‍ന്ത റിലീസ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ സിനിമകള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്
തമിഴ്‌റോക്കേഴ്‌സ്, ഹൃദയമുണ്ടെങ്കില്‍ ഒന്നു ചിന്തിക്കൂ', അഭ്യര്‍ഥനയുമായി വിഘ്‌നേഷ് ശിവന്‍ 

സിനിമ ചോര്‍ത്തുന്ന വെബ്‌സൈറ്റായ തമിഴ് റോക്കേഴ്‌സിനോട് അപേക്ഷയുമായി സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. പൊങ്കല്‍ റിലീസായി എത്തിയ തമിഴ് ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് വിഘ്‌നേഷിന്റെ അപേക്ഷ. സൂര്യ നായകനായ വിഘ്‌നേഷിന്റെ താന സേര്‍ന്ത റിലീസ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ സിനിമകള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്. 

'തമിഴ്‌റോക്കേഴ്‌സ് ടീം, നിങ്ങള്‍ക്ക് ഹൃദയമുണ്ടെങ്കില്‍ ദയവ് ചെയ്ത് നിങ്ങള്‍ അതുപയോഗിച്ച് ഒന്നു ചിന്തിക്കൂ. 
ഈ ദിവസത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. 
നികുതി പ്രശ്‌നങ്ങള്‍ക്കിടയിലും  ഇന്‍ഡസ്ട്രിയിലെ പ്രശ്‌നങ്ങള്‍ക്കിടയിലും വളരെ കഷ്ടപ്പെട്ടാണ് ഈ ചിത്രങ്ങള്‍ ഇറക്കിയിരിക്കുന്നത്. 
ദയവ് ചെയ്ത ഞങ്ങളോടിത് ചെയ്യരുതേ...'  വിഘ്‌നേഷ് ട്വിറ്ററില്‍ കുറിച്ചു.

സ്വന്തം സിനിമയ്ക്ക് വേണ്ടി മാത്രമല്ല വിക്രം നായകനായ സ്‌കെച്ച്, പ്രഭുദേവയുടെ ഗുലേബക്കാവലി എന്നീ ചിത്രങ്ങള്‍ക്കും വേണ്ടിക്കൂടെയാണ് വിഘ്‌നേഷ് രംഗത്തെത്തിയിരിക്കുന്നത്. 

സിനിമ ചോര്‍ത്തുന്ന വെബ്‌സൈറ്റുകളായ തമിള്‍ റോക്കേഴ്‌സ്, തമിള്‍ ഗണ്‍ തുടങ്ങിയവരെ ഒതുക്കാന്‍ പ്രമുഖ സിനിമ സംഘടനകളായ നടികര്‍ സംഘവും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ശ്രമിച്ചിരുന്നെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല. തമിഴ് റോക്കേഴ്‌സിനെ വെല്ലുവിളിച്ച സിനിമാ പ്രവര്‍ത്തകള്‍ക്ക് തിരിച്ചടി നേരിടേണ്ടിവന്ന മുന്‍ അനുഭവങ്ങള്‍ ഉള്ളതുകൊണ്ടായിരിക്കാം അപേക്ഷയുടെ സ്വരത്തില്‍ വിഘ്‌നേഷ് എത്തിയത്. 

ചെന്നൈ ടു സിംഗപ്പൂര്‍ എന്ന സിനിമ ഒരുക്കിയ സംവിധായകന്‍ അബ്ബാസ് അക്ബര്‍ ഇതുപോലെ തമിഴ് റോക്കേ്‌സിനു മുന്നില്‍ അപേക്ഷയുമായി എത്തിയിരുന്നു. ഒരു മാസമെങ്കിലും സിനിമ ഓടിയാല്‍ മാത്രമേ മുടക്കുമുതല്‍ തിരിച്ചു കിട്ടുകയുള്ളൂവെന്നും അതിനാല്‍ സിനിമയ്ക്ക് ഒരു മാസത്തെ സമയം നല്‍കണമെന്നുമായിരുന്നു അബ്ബാസിന്റെ അപേക്ഷ. 

അപേക്ഷയുടെ സ്വരമായത് കൊണ്ടാകണം അബ്ബാസിന്റെ ആ ശ്രമം വിജയം കണ്ടു. ചെന്നൈ ടു സിംഗപ്പൂറിന്റെ സിനിമയുടെ എല്ലാ ഡൗണ്‍ലോഡ് ലിങ്കുകളും വെബ്‌സൈറ്റില്‍ നിന്ന് എടുത്തുമാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷിന്റെ പോസ്റ്റിനോട് തമിഴ്‌റോക്കേഴ്‌സിന്റെ പ്രതികരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com