അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം; ദിലീപ് പറയുന്നു

അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം; ദിലീപ് പറയുന്നു

കൊച്ചി: കമ്മാര സംഭവത്തിന്റെ പുതിയ പോസ്റ്റര്‍ ആരാധകരുമായി പങ്കുവച്ച് നടന്‍ ദിലീപ്. തമിഴ് താരം സിദ്ധാര്‍ത്ഥിന്റെ പോസ്റ്ററാണ് ദിലീപ് പുറത്തുവിട്ടത്.

പ്രിയപ്പെട്ടവരെ,കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്കിനു നല്‍കിയ സ്വീകരണത്തിനു വാക്കുകള്‍ക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്കും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത് സിദ്ധാര്‍ത്ഥാണ് ഈ പോസ്റ്ററിലെ താരം!! ബോയ്‌സില്‍ തുടങ്ങി,രംഗ് ദേബസന്തിയിലും,ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്തമുഖങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്,ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്.

എന്റെ വളരെ നല്ല സുഹൃത്തായ് തീര്‍ന്ന സിദ്ധാര്‍ത്ഥിന്റെ ഈ പോസ്റ്റര്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം.എല്ലാവര്‍ക്കും പൊങ്കല്‍ദിന ആശസകളോടെ,സ്വന്തം ദിലീപ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com