'ചിലര്‍ മനഃപ്പൂര്‍വ്വം പെണ്‍കുട്ടികളെ കുടുക്കും, എനിക്ക് പണികിട്ടിയത് സിനിമയ്ക്ക് പുറത്തുനിന്ന്'; അനുഭവം തുറന്നു പറഞ്ഞ് മൈഥിലി

മാധ്യമങ്ങള്‍ തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും അടുത്തകാലത്തുണ്ടായ പല വിവാദങ്ങളിലും തന്റെ പേര് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്
'ചിലര്‍ മനഃപ്പൂര്‍വ്വം പെണ്‍കുട്ടികളെ കുടുക്കും, എനിക്ക് പണികിട്ടിയത് സിനിമയ്ക്ക് പുറത്തുനിന്ന്'; അനുഭവം തുറന്നു പറഞ്ഞ് മൈഥിലി

സിനിമയില്‍ വന്നതിനുശേഷമുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി മൈഥിലി. തന്റെ കരിയറില്‍ ഹാപ്പിയല്ലെന്നും പാലേരി മാണിക്യത്തിന് ശേഷം കഥാപാത്രങ്ങളില്‍ സെലക്റ്റീവാകാതിരുന്നതാണ് കരിയറില്‍ നെഗറ്റീവ് പ്രതിഫലനമുണ്ടാക്കിയതെന്നും നടി ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

സിനിമയിലെ സ്ത്രീകളുടെ ശാക്തീകരണത്തിനായി നിലവില്‍ വന്ന സംഘടനകളും പരിപാടികളുമൊന്നും സാമൂഹിക മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങരുതെന്നും അതിനു പുറത്തുള്ള ജീവിതങ്ങളിലേക്കു കൂടി അത് പടര്‍ന്നു പിടിക്കണമെന്നും മൈഥിലി വ്യക്തമാക്കി. മാധ്യമങ്ങള്‍ തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും അടുത്തകാലത്തുണ്ടായ പല വിവാദങ്ങളിലും തന്റെ പേര് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. വലിയ കുഴപ്പങ്ങളാണ് മാധ്യമങ്ങളുണ്ടാക്കുന്നതെന്നും നടി കുറ്റപ്പെടുത്തി. 

ഞങ്ങള്‍ മീഡിയ ആണ്, ഞങ്ങള്‍ക്ക് എന്തും പറയാം എന്നൊരു ധാര്‍ഷ്ഠ്യമാണ്. പേനവച്ച് കീറിമുറിക്കുകയാണ്. അത് പീഡനം തന്നെയാണ്- മൈഥിലി പറഞ്ഞു. ഇത്തരം സാഹചര്യത്തിലാണ് എല്ലാത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും അവര്‍ വ്യക്തമാക്കി. 

സിനിമയില്‍ നിന്ന് തനിക്ക് ചൂഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും മൈഥിലി പറഞ്ഞു. ഇത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും അവര്‍ പറഞ്ഞു. എല്ലാ പുരുഷന്‍മാരും മോശക്കാരല്ലെന്നും ചിലര്‍ മനപ്പൂര്‍വം പെണ്‍കുട്ടികളെ കുടുക്കിക്കളയുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കൂ. 'പല പെണ്‍കുട്ടികളും ഇത്തരം സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്തുപോകും. ചിലര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ആളുണ്ടാവും. ചിലര്‍ അനുഭവിച്ചേ പഠിക്കൂ. ശരിക്കും പണികിട്ടിക്കഴിഞ്ഞേ പഠിക്കൂ. ഞാനങ്ങനെയാണ്' മൈഥിലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com