ആട് ജീവിതം അരങ്ങിലേക്ക്: നജീബായി കൃഷ്ണന്‍

തിരുവനന്തപുരം നിശാഗന്ധിയിലാണ് ആട് ജീവിതത്തിന് നാടകാവിഷ്‌കാരം സൃഷ്ടിക്കുന്നത്.
ആട് ജീവിതം അരങ്ങിലേക്ക്: നജീബായി കൃഷ്ണന്‍

ബെന്യാമിന്‍ എഴുതിയ പ്രശസ്ത നോവല്‍ ആടുജീവിതം സിനിമയാകാന്‍ പോകുന്ന കാര്യം സംവിധായകന്‍ ബ്ലെസി നേരത്തേ അറിയിച്ചിരുന്ന കാര്യമാണ്. ഈ ചിത്രത്തില്‍ പൃഥ്വിരാജാണ് നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാലിപ്പോള്‍ ആടുജീവിതം അരങ്ങിലെത്തുയാണ്. 

നാടകത്തില്‍ മലയാളികള്‍ക്കു മുന്നില്‍ നജീബായിയെത്തുന്നത്  കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്ന നാടകനടനാണ്. തിരുവനന്തപുരം നിശാഗന്ധിയിലാണ് ആട് ജീവിതത്തിന് നാടകാവിഷ്‌കാരം സൃഷ്ടിക്കുന്നത്. മലയാളത്തിലെ പ്രമുഖ നടന്‍മാര്‍ വരെ ആഗ്രഹിച്ചൊരു വേഷമാണ് ഇപ്പോള്‍ കൃഷ്ണനെ തേടിയെത്തിയിരിക്കുന്നത് എന്ന് സാരം.

പ്രമോദ്  പയ്യന്നൂര്‍ ആണ് നാടകം സംവിധാനം ചെയ്യുന്നത്. പ്രവാസ മലയാളം പരിപാടിയുടെ ഭാഗമായാണ് നാടകം ഇപ്പോള്‍ അരങ്ങിലെത്തുന്നത്. നജീബായി അരങ്ങിലെത്തുന്ന കൃഷ്ണനോടൊപ്പം കേരളത്തിലെ പ്രമുഖ നാടകപ്രവര്‍ത്തകരും ആടുജീവിതത്തിന്റെ ഭാഗമാകാന്‍ തയ്യാറെടുക്കുകയാണ്.

ജീവിതപ്രതിസന്ധികളെ തരണം ചെയ്യാനായി ഗള്‍ഫ് രാജ്യത്ത് എത്തുകയും അവിടെ വെച്ച് ക്രൂരനായ ഒരു അറബിയുടെ അടിമയായി മാറുകയും ചെയ്ത നജീബ് എന്ന യുവാവിന്റെ ഹൃദയഭേദകമായ അനുഭവങ്ങളുടെ കഥയാണ് ആടുജീവിതം. യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ നോവല്‍ രചിച്ചിരിക്കുന്നതെന്ന് ബെന്യാമിന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com