തൈമൂറിന്റെ ഏറ്റവും ക്യൂട്ടായ ചില ചിത്രങ്ങള്‍

എല്ലാ ചടങ്ങിലും സെയ്ഫിനേക്കാളും കരിനയേക്കാളും തിളങ്ങുന്ന കോസ്റ്റിമിലാണ് തൈമൂറെത്തുന്നത്.
തൈമൂറിന്റെ ഏറ്റവും ക്യൂട്ടായ ചില ചിത്രങ്ങള്‍

ബോളിവുഡിലെ താരങ്ങള്‍ക്ക് പോലും കിട്ടാത്ത പരിഗണനയാണ് കരീന കപൂര്‍- സെയ്ഫ് അലി ഖാന്‍ ദമ്പതികളുടെ പുത്രന്‍ തൈമൂര്‍ അലി ഖാന് ലഭിക്കുന്നത്. കുഞ്ഞു ഖാന്‍ താരദമ്പതികളോടൊപ്പം സദസുകളിലെല്ലാം പ്രത്യക്ഷപ്പെടുന്നുമുണ്ട്. എല്ലാ ചടങ്ങിലും സെയ്ഫിനേക്കാളും കരിനയേക്കാളും തിളങ്ങുന്ന കോസ്റ്റിമിലാണ് തൈമൂറെത്തുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഈ മിടുക്കന് ഒരു മടിയുമില്ല.

നിലവിലെ പല താരങ്ങളെയും തോല്‍പ്പിക്കാന്‍ പാകത്തിനുള്ള ആരാധകരെ സൃഷ്ടിക്കാന്‍ ഇപ്രായത്തില്‍ തന്നെ തൈമൂറിന് സാധിച്ചിട്ടുണ്ട്. ജനിച്ച് വീണത് മുതല്‍ ക്യാമറ കണ്ണുകള്‍ക്ക് പ്രിയങ്കരനാണ് തൈമൂര്‍. ചുറ്റും കൂടിയവര്‍ ഇത് എന്ത് കാണാനാണ് ഇത്രയും ആകാംക്ഷയോടെ നില്‍ക്കുന്നതെന്ന് അവന് തോന്നുന്നുണ്ടാകും. 

വെള്ള ഷര്‍ട്ടും നീല പാന്റ്‌സുമണിഞ്ഞ് തന്റെ മുത്തശ്ശിയുടെ കൂടെ വളരെ മനോഹാരിതയോടെ നില്‍ക്കുന്ന തൈമൂറിന്റെ പടമാണ് ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ടത്. എല്ലാ താരങ്ങളെയും പോലെ തങ്ങളുടെ കുഞ്ഞിനെ ജനങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് മറച്ച് വെക്കാനൊന്നും ഇവര്‍ ശ്രമിക്കുന്നില്ല. തൈമൂറിന്റെ എല്ലാ കുഞ്ഞ് വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ദമ്പതികള്‍ പങ്കുവെയ്ക്കാറുണ്ട്.

തന്റെ ഒന്നാം ജന്മദിനം ആഘോഷിക്കാന്‍ ഒരു രാജകുമാരനെപ്പെലെയാണ് തൈമൂര്‍ ഒരുങ്ങിയത്. പട്ടൗഡി പാലസില്‍ വന്‍ പിറന്നാള്‍ ആഘോഷങ്ങളാണ് തൈമൂറിനായി കരീന കപൂറും സെയ്ഫ് അലി ഖാനും ഒരുക്കിയിരുന്നത്. ഒരു കാര്‍പെറ്റിലിരുന്ന് തൈമൂറിനെ കളിപ്പിക്കുന്ന താരദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വയറലായിരുന്നു. പട്ടൗഡി പാലസില്‍ നിന്നുള്ള മറ്റൊരു ചിത്രം കൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, തൈമൂറിനെ സെയ്ഫ് കുതിര സവാരി പഠിപ്പിക്കുന്ന ചിത്രമാണത്. പാവക്കുഞ്ഞിനെപ്പോലെ ക്യൂട്ട് ആയ തൈമൂറിനെയും കൊണ്ട് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സെയ്ഫിന്റെ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ക്രിസ്മസ് തീമിലായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ പട്ടൗഡി കൊട്ടാരത്തില്‍ നടന്നത്. തൈമൂറിന് മുറിക്കാന്‍ വേണ്ടി വളരെ മനോഹരമായ കേക്കാണ് ദമ്പതിമാണ് തെരഞ്ഞെടുത്തത്. കുടുംബത്തിലെ മുതിര്‍ന്നവരും കുട്ടികളുമെല്ലാം ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. 

സ്വിറ്റ്‌സര്‍ലന്‍ഡിലെ ന്യൂയര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തു വിടുന്നതോടുകൂടി 2018ല്‍ തൈമൂര്‍ വീണ്ടും താരമാവുകയായിരുന്നു. മഞ്ഞു വീഴുന്ന കാലാവസ്ഥയില്‍ വിന്റര്‍ സ്യൂട്ട്‌സ് അണിഞ്ഞ കുഞ്ഞു തൈമൂറിനെ സെയ്ഫ്, മഞ്ഞിലൂടെ വലിച്ചുകൊണ്ടു പോകാന്‍ കഴിയുന്ന കുഞ്ഞു വണ്ടിയില്‍ വെച്ച് വലിക്കുന്ന ചിത്രം ഏറെ രസകരമാണ്. ന്യൂയര്‍ രാത്രിയില്‍ ക്രസ്മസ് പാപ്പയുടെ ചിത്രമുള്ള വസ്ത്രമണിഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്ന തൈമൂറിന്റെ ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിനിടെ തൈമൂറിന്റെ ഒരു പെന്‍സില്‍ സ്‌കെച്ചും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകന്റെ മനോഹരമായ ചിത്രവുമായി നില്‍ക്കുന്ന സെയ്ഫിന്റെ ഫോട്ടോ സഹോദരി സോയ അലി ഖാനാണ് പുറത്തു വിട്ടത്. പേപ്പറിലെ പേപ്പറിലെ പെന്‍സില്‍ സ്‌കെച്ചില്‍ കൃത്യമായി തൈമൂറിനെ പകര്‍ത്തിയിരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com