കമലാജീ നിങ്ങള്‍ എത്രപേരെ പ്രണയിച്ചിട്ടുണ്ട്?...; ആമിയുടെ പുതിയ പോസ്റ്റര്‍ 

മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമിയുടെ അടുത്ത പോസ്റ്റര്‍ പുറത്തിറങ്ങി. 
കമലാജീ നിങ്ങള്‍ എത്രപേരെ പ്രണയിച്ചിട്ടുണ്ട്?...; ആമിയുടെ പുതിയ പോസ്റ്റര്‍ 

മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമിയുടെ അടുത്ത പോസ്റ്റര്‍ പുറത്തിറങ്ങി. നായിക മഞ്ചു വാര്യരാണ് ഫെയ്‌സ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. മാധവിക്കുട്ടി പ്രണയത്തെപ്പറ്റി പറയുന്ന വാക്കുകള്‍ ചേര്‍ത്താണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

കമലാജീ നിങ്ങള്‍ എത്രപേരെ പ്രണയിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് അവര്‍ പറയുന്ന ഉത്തരമാണ് പോസ്റ്ററിലുള്ളത്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോവിനോ തോമസ്,സിദ്ധാര്‍ത്ഥ് ഭരതന്‍,മുരളി ഗോപി,അനൂപ് മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com