രാജസ്ഥാനും ഗുജറാത്തിനും പിന്നാലെ ഹരിയാനയിലും പദ്മാവതിന് വിലക്ക്

പദ്മാവതി എന്ന പേര് മാറ്റി പദ്മാവത് എന്നാക്കിയിട്ടും ചിത്രത്തെറിലീസ് ചെയ്യാന്‍ അനുവദിക്കാത്ത സംസ്ഥാനങ്ങളുടെ കൂട്ടത്തിലേക്ക് ഹരിയാനയും
രാജസ്ഥാനും ഗുജറാത്തിനും പിന്നാലെ ഹരിയാനയിലും പദ്മാവതിന് വിലക്ക്

ന്യൂഡല്‍ഹി:പദ്മാവതി എന്ന പേര് മാറ്റി പദ്മാവത് എന്നാക്കിയിട്ടും ചിത്രത്തെ
റിലീസ് ചെയ്യാന്‍ അനുവദിക്കാത്ത സംസ്ഥാനങ്ങളുടെ കൂട്ടത്തിലേക്ക് ഹരിയാനയും. ഗുജറാത്ത്,രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ചിത്രം വിലക്കിയതിന് പിന്നാലെ ഹരിയാനിയിലും വിലക്കേര്‍പ്പെടുത്തിയതായി മന്ത്രി അനില്‍ വിജ് അറിയിച്ചു. ചിത്രം ജനുവരി 25ന് തീയറ്ററുകളില്‍ എത്താനിരിക്കെയാണ് വിലക്ക്. 

ദീപിക പദുക്കോണ്‍ പ്രധാന വേഷത്തിലെത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ രജപുത്ര രാജ്ഞി റാണി പദ്മിനിയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് രജപുത്ര സംഘടനകള്‍ ആരംഭിച്ച വിവാദം സംഘപരിവാറും ബിജെപിയും രാഷ്ട്രീയമായി മുതലെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഗുജറാത്ത്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍ ചിത്രത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. പേര് മാറ്റി പദ്മാവത് എന്നാക്കിയ ചിത്രത്തിന് നിബന്ധനകളോടെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നു. എന്നാല്‍ രജപുത്ര വിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തും എന്ന് കാണിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചിത്രത്തെ നിരോധിച്ച് രംഗത്ത് വരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com