'സംഘപരിവാരങ്ങള്‍ കാലുവാരി തോല്‍പ്പിച്ചു, പത്ത് തവണ വിളിച്ചിട്ടും സുരേഷ് ഗോപി വന്നില്ല'; ബിജെപി സ്ഥാനാര്‍ത്ഥിയായതില്‍ കുറ്റബോധമുണ്ടെന്ന് ഭീമന്‍ രഘു

'ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാന്‍ ബിജെപി നേതാക്കള്‍ മെനക്കെടുന്നില്ല
'സംഘപരിവാരങ്ങള്‍ കാലുവാരി തോല്‍പ്പിച്ചു, പത്ത് തവണ വിളിച്ചിട്ടും സുരേഷ് ഗോപി വന്നില്ല'; ബിജെപി സ്ഥാനാര്‍ത്ഥിയായതില്‍ കുറ്റബോധമുണ്ടെന്ന് ഭീമന്‍ രഘു

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതില്‍ കുറ്റബോധം തോന്നുന്നുവെന്ന് നടന്‍ ഭീമന്‍ രഘു. സംഘപരിവാരങ്ങള്‍ കാലുവാരിയതുകൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ തോറ്റതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തനാപുരം ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഭീമന്‍ രഘു. 

'ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരാത്ത പാര്‍ട്ടിയാണ് ബിജെപി. ചെറുപ്പം മുതലേ ആര്‍എസ്എസിനോട് താല്‍പ്പര്യമുണ്ടായിരുന്നു. നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ ഇഷ്ടമാണ് ബിജെപിയുടെ സ്ഥാനാര്‍ഥിയാകാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥി ആയതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുവെന്നും' ഭീമന്‍ രഘു പറഞ്ഞതായി കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈനില്‍ ബന്ധുവിന്റെ കട ഉദ്ഘാടന ചടങ്ങിലാണ് തിരഞ്ഞെടുപ്പ് കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍  അദ്ദേഹം പങ്കുവെച്ചത്. 

പത്തിലധികം തവണ ഫോണില്‍ വിളിച്ചിട്ടും സുരേഷ് ഗേപി പ്രചരണത്തിനായി എത്തിയില്ലെന്നം ഇത് തനിക്ക് വിഷമം ഉണ്ടാക്കിയെന്നും ഭീമന്‍ രഘു പറഞ്ഞു. തനിക്ക് കിട്ടിയ വോട്ട് കൂടുതലും മുസ്ലീം സുഹൃത്തുക്കളുടെതായിരുന്നു. അത് തന്റെ സൗഹൃദ വോട്ടുകള്‍ മാത്രം ആയിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാന്‍ ബിജെപി നേതാക്കള്‍ മെനക്കെടുന്നില്ലെന്നും രഘു പറഞ്ഞു. സിനിമ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയ പത്തനാപുരം തെരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറും ജഗദീഷുമായിരുന്നു ഭീമന്‍ രഘുവിന്റെ എതിരാളികള്‍. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഗണേഷ് കുമാറാണ് ജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com