ഹാപ്പി ബര്‍ത്ത്‌ഡേ വിജയ് സേതുപതി: തമിഴ്‌സിനിമയെ പുനര്‍വ്യാഖ്യാനം ചെയ്ത പ്രതിഭ

ഓറഞ്ച് മിട്ടയിലെ കൈലാസവും ഇരൈവിയിലെ മൈക്കിളും കാതലും കടന്ത് പോകുമിലെ കതിരവനും ഈ നടനിലെ കാലിബര്‍ പകര്‍ത്തിയെടുത്ത കഥാപാത്രങ്ങളാണ്.
ഹാപ്പി ബര്‍ത്ത്‌ഡേ വിജയ് സേതുപതി: തമിഴ്‌സിനിമയെ പുനര്‍വ്യാഖ്യാനം ചെയ്ത പ്രതിഭ

തമിഴകത്തിന്റെ മക്കള്‍ സെല്‍വം വിജയ് സേതുപതി ഇന്ന് നാല്‍പ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് ഇദ്ദേഹം തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്. ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഈ മഹാനടന്‍, ഒരു ദശാബ്ദത്തോളം കഷ്ടപ്പെടേണ്ടി വന്നു തനിക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കാന്‍.

ഓരോ ചിത്രത്തിലും വേറിട്ട ഗെറ്റപ്പില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്ന ഈ താരം കോളിവുഡ് ലോകത്തിന് മുന്നില്‍ വേറിട്ടൊരു വ്യക്തിത്വത്തിനുടമയാണ്. അതിനാല്‍ തന്നെ തമിഴ് ചലച്ചിത്രമേഖലയില്‍ മക്കള്‍ സെല്‍വന്‍ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. മക്കള്‍ സെല്‍വന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് സീതാക്കത്തി എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.

2010ല്‍ റിലീസ് ചെയ്ത തെന്‍മാര്‍ക്കു പരുവക്കാട്ട്‌റു എന്ന ചിത്രത്തില്‍ ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ വിജയ് സേതുപതിയുടെ തലവര മാറിത്തുടങ്ങി. 2012ല്‍ ശശികുമാറിന്റെ സുന്ദരപാണ്ഡ്യന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം കൂടിയായപ്പോള്‍ വിജയ് സേതുപതി എന്ന നടന്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഇതിനുശേഷം നിരവധി ചിത്രങ്ങളിലൂടെ വിജയ് ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുക തന്നെയായിരുന്നു.

പിസ്സ, നാനും റൗഡി താന്‍, സേതുപതി, ധര്‍മ്മ ദുരെ, വിക്രം, വേദ, കറുപ്പല്‍ തുടങ്ങിയവ വിജയ് യുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളാണ്. ഒരു നാള്‍ പാത്തു സൊല്‍റേന്‍, സീതാക്കത്തി, ജാങ്കോ തുടങ്ങിയവയാണ് വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ഇതിനോടൊപ്പം ജാലിയന്‍ വാലാബാഗ് എന്ന മലയാളം ചിത്രത്തിലും വിജയ് അഭിനയിക്കാനൊരുങ്ങുകയാണ്. 

ഓരോ സിനിമയിലും വിജയ് സേതുപതി എന്ന നടന്‍ പ്രേഷകര്‍ക്ക് മുന്നില്‍ തകര്‍ത്താടുകയാണ്. ഓറഞ്ച് മിട്ടയിലെ കൈലാസവും ഇരൈവിയിലെ മൈക്കിളും കാതലും കടന്ത് പോകുമിലെ കതിരവനും ഈ നടനിലെ കാലിബര്‍ പകര്‍ത്തിയെടുത്ത കഥാപാത്രങ്ങളാണ്. താരത്തിന്റെ തെരഞ്ഞെടുത്ത ചില ചിത്രങ്ങളുടെ ടീസര്‍ കാണാം. 

നളന്‍ കുമാരസ്വാമിയുടെ സംവിധാനത്തില്‍ വിജയ് സേതുപതി, ബോബി സിംഹ, അശോക് സെല്‍വന്‍, രമേഷ് തിലക്, കരുണാകന്‍ എന്നിവര്‍ ഒന്നിക്കുന്ന കോമഡി ത്രില്ലറാണ് സൂദു കവ്വും

ഒരു ഗ്രാമത്തില്‍ ആദ്യമായി പത്മിനി എന്ന കാര്‍ വരുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുമാണ് പന്നൈയാറും പത്മിനിയും എന്ന സിനിമയുടെ ഇതിവൃത്തം. 

നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ വിജയ് സേതുപതിയുടെ കഥാപാത്രം പ്രേഷകര്‍ക്ക് മറക്കാനാവാത്തതാണ്. വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നയന്‍താരയാണ് നായികാ വേഷം ചെയ്യുന്നത്. 
ചിത്രത്തില്‍ പാര്‍ഥിപനും രാധികാ ശരത് കുമാറും ബാലാജിയും ആനന്ദരാജും വേഷമിടുന്നുണ്ട്.

വിജയ് സേതുപതിയുടെ മികച്ച ഒരു ചിത്രമാണ് ഇരൈവി. പുതുയുഗ ക്ലാസിക് എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ സിനിമ മേക്കിങ് കൊണ്ടും കഥ കൊണ്ടും മികവ് പുലര്‍ത്തുന്ന സിനിമയാണ്. പുരുഷകേന്ദ്രീകൃതമായ ഒരു സാമൂഹിക ചുറ്റുപാടിലുള്ള മൂന്ന് സ്ത്രീകള്‍, അവരുമായി ബന്ധപ്പെട്ട മൂന്നു പുരുഷന്മാര്‍ അവരുടെ അതിജീവനം, സാഹസം, അഹങ്കാരം ഇവയൊക്കെയാണ് സിനിമയുടെ അടിസ്ഥാനം.

നാല് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രമാണ് വിക്രം വേദ. ഗായത്രി- പുഷ്‌കര്‍ ദമ്പതികള്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മാധവനും വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. വിക്രമാദിത്യനും വേതാളവും എന്ന ഇന്ത്യന്‍ നാടോടിക്കഥയാണ് ഈ സിനിമയുടെ ആമുഖമായി പറഞ്ഞുതുടങ്ങുന്നത്. ഇതില്‍, 'ഒരു കഥ സൊല്ലട്ട സര്‍' എന്ന് പറഞ്ഞു വരുന്ന വിജയ് സേതുപതിയുടെ റോള്‍ മറക്കാനാവാത്തതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com