ഗപ്പി വീണ്ടും റിലീസ് ചെയ്യുന്നു: ജനുവരി 21ന് തിയേറ്ററുകളിലെത്തും

തിയേറ്ററുകളില്‍ വിജയം നേടിയില്ലെങ്കിലും ടൊറന്റില്‍ ഹിറ്റായ ചിത്രമായിരുന്നു ഇത്.
ഗപ്പി വീണ്ടും റിലീസ് ചെയ്യുന്നു: ജനുവരി 21ന് തിയേറ്ററുകളിലെത്തും

ജോണ്‍ പോള്‍ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ടൊവീനോ തോമസ് ചിത്രമായ ഗപ്പി വീണ്ടും തിയേറ്ററുകളിലെത്തുന്നു. തിയേറ്ററുകളില്‍ വിജയം നേടിയില്ലെങ്കിലും ടൊറന്റില്‍ ഹിറ്റായ ചിത്രമായിരുന്നു ഇത്. പതിനാലു വയസുള്ള ഒരു കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയ കഥയായിരുന്നു ഗപ്പി. 

ചിത്രത്തില്‍ മാസ്റ്റര്‍ ചേതനായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചേതനു പുറമെ ടൊവീനോ, ശ്രീനിവാസന്‍, അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങിയ താരങ്ങള്‍ അഭിനയിച്ചിരുന്നു. 

ഈ മാസം 21 നു ചിത്രം വീണ്ടും റി റിലീസ് ചെയ്യുന്ന വിവരം ടൊവിനോ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. മൂന്നു ജില്ലകളിലാണ് ചിത്രത്തിന്റെ റീ റിലീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ശ്രീവിശാഖ്, എറണാകുളം സവിത, മലപ്പുറം നവീന്‍ എന്നീ തീയേറ്ററുകളില്‍ രാവിലെ 8 മണിക്കാണ് ചിത്രത്തിന്റെ റീ റിലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com