സല്‍മാന്‍ ഖാന്‍ നല്ല സുഹൃത്ത്; ഡേറ്റിംഗ് വാര്‍ത്തകള്‍ക്ക് ലുലിയ വാന്‍തുറിന്റെ മറുപടി  

സല്‍മാന്‍ തനിക്ക് വളരെയധികം പ്രചോദനം നല്‍കിയിട്ടുണ്ടെന്നും പാട്ടിലേക്ക് തിരിയാന്‍ പ്രോത്സാഹിപ്പിച്ചത് സല്‍മാന്‍ ആണെന്നും ലുലിയ
സല്‍മാന്‍ ഖാന്‍ നല്ല സുഹൃത്ത്; ഡേറ്റിംഗ് വാര്‍ത്തകള്‍ക്ക് ലുലിയ വാന്‍തുറിന്റെ മറുപടി  

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹത്തോട് തികഞ്ഞ ബഹുമാനമാണെന്നും ലുലിയ വാന്‍തുര്‍. പുറത്തുവരുന്ന ഗോസിപ്പുകളെകുറിച്ച് തനിക്ക് അറിവുണ്ടെന്നും അതില്‍ കുറെയധികം കാര്യങ്ങള്‍ കെട്ടിചമച്ചതാണെന്നും ലുലിയ പറഞ്ഞു. ആളുകളെ കഥകള്‍ മെനയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തനിക്ക് കഴിയില്ലെന്നും ലുലിയ കൂട്ടിച്ചേര്‍ത്തു.

തന്റെ ജീവിതം എവിടേക്കാണ് നീങ്ങുന്നതെന്ന് അറിയില്ലെന്നും മുന്നുവര്‍ഷം മുന്‍പുവരെ കൃത്യമായി പദ്ധതികള്‍ ഉണ്ടാക്കി അതനുസരിച്ച് ജീവിച്ചിരുന്ന വ്യക്തിയാണ് താനെന്നും റൊമേനിയന്‍ ടെലിവിഷന്‍ അവതാരകയായ ലുലിയ പറഞ്ഞു. സല്‍മാന്‍ തനിക്ക് വളരെയധികം പ്രചോദനം നല്‍കിയിട്ടുണ്ടെന്നും പാട്ടിലേക്ക് തിരിയാന്‍ പ്രോത്സാഹിപ്പിച്ചത് സല്‍മാന്‍ ആണെന്നും ലുലിയ പറഞ്ഞു. 

സല്‍മാനും ലുലിയയും ഡേറ്റിംഗിലാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സല്‍മാനൊപ്പം പല പാര്‍ട്ടികളില്‍ ഒന്നിച്ചുകണ്ടതാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം. സല്‍മാന്‍ കുടുംബവുമൊത്ത് അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന വേളയിലും ലുലിയ ഒപ്പമുണ്ടായിട്ടുണ്ട്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ലുലിയയുടെ ഈ തുറന്നുപറച്ചില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com