ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അറിയണോ...!!!

ബോളിവുഡിലെ ചില സൂപ്പര്‍ താരങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നെന്ന് നോക്കാം.
ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അറിയണോ...!!!

സിനിമയില്‍ താരങ്ങള്‍ പലതരത്തിലുള്ള വേഷങ്ങള്‍ ചെയ്യാറുണ്ട്. ഡോക്ടറായും എന്‍ജിനീയറായും ഐഐഎം വിദ്യാര്‍ത്ഥിയായും വലിയ കമ്പനിയുടെ സിഇഒ ആയുമെല്ലാം താരങ്ങള്‍ അരങ്ങ് തകര്‍ക്കാറുണ്ട്. എന്നാല്‍ നിത്യ ജീവിതത്തില്‍ ചലച്ചിത്ര നടന്‍ എന്നതിലുപരി ഇവരുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി എത്രപേര്‍ക്കറിയാം.. ബോളിവുഡിലെ ചില സൂപ്പര്‍ താരങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നെന്ന് നോക്കാം.

ആമിര്‍ ഖാന്‍
ത്രി ഇഡിയറ്റ്‌സ് എന്ന സിനിമയില്‍ ഒരു സയന്റിസ്റ്റ് ആയെത്തി തകര്‍ത്തഭിനയിച്ച താരമാണ് ആമിര്‍. അതേ ചിത്രത്തില്‍ ഐഎഎടി വിദ്യാര്‍ത്ഥിയുടെ വേഷവും ആമിര്‍ വളരെ തന്‍മയത്വത്തോടെ അഭിനയിച്ച് പ്രേഷകരുടെ കയ്യടി നേടിയിരുന്നു. എന്നാല്‍ ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് തന്റെ സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ തന്നെ ബോളിവുഡ് ചലച്ചിത്ര ലോകത്തേക്ക് ചേക്കേറി.  

ദീപിക പദുക്കോണ്‍
ഡെന്‍മാര്‍ക്കില്‍ ജനിച്ചെങ്കിലും തനിക്ക് ഒരു വയസുള്ളപ്പോള്‍ കുടുംബസമേതം ബാംഗ്ലൂരിലെത്തിയതാണ് ദീപിക പദുക്കോണ്‍. താരത്തിന്റെ സ്‌കൂള്‍ പഠനം സോഫിയ ഹൈസ്‌കൂളിലും പ്ലസ്ടു എജ്യുക്കേഷന്‍ മൗണ്ട് കാര്‍മല്‍ കോളജിലുമായിരുന്നു. എന്നാല്‍ തുടര്‍ പഠനത്തിന് നില്‍ക്കാതെ താരം മോഡലിങ്ങിലേക്കും പിന്നീട് അഭിനയത്തിലേക്കും തിരിയുകയായിരുന്നു.

ആലിയ ഭട്ട്
ചലച്ചിത്ര മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര രേഖപ്പെടുത്തണമെന്ന് തീരുമാനിച്ച താരമാണ് ആലിയ. അതുകൊണ്ട് തന്നെ തന്റെ സ്‌കൂള്‍ പഠനം കഴിഞ്ഞയുടെ താരം സിനിമ പഠിക്കാനായി ബാഗുമെടുത്ത് ഇറങ്ങുകയായിരുന്നു.

പരിനീതി ചോപ്ര
ബിസിനസ് സ്റ്റഡീസില്‍ ഉന്നതബിരുദം നേടിയ താരമാണ് പരിനീതി ചോപ്ര. യുകെയിലെ മാഞ്ചസ്റ്റര്‍ സ്‌കൂളില്‍ നിന്നാണ് ബിസിനസ്, ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്‌സില്‍ ട്രിപ്പിള്‍ ഹോണേഴ്‌സ് ബിരുദം നേടിയത്.

ജോണ്‍ എബ്രഹാം
ബോംബെ സ്‌കോട്ടിഷ് ഹൈ സ്‌കൂളിലായിരുന്നു ജോണിന്റെ സ്‌കൂള്‍ പഠനം(റിത്വിക് റോഷനും അഭിഷേക് ബച്ചനും ഇവിടെ ജോണ്‍ എബ്രഹാമിന്റെ ക്ലാസ്‌മേറ്റ്‌സ് ആയിരുന്നു). ജയ്ഹിന്ദ് കോളജില്‍ നിന്ന് ഇക്കണോമിക്‌സ് ബിരുദവും മുംബൈ എജ്യുക്കേഷന്‍ ട്രസ്റ്റില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ താരം കോര്‍പറേറ്റ് മേഖലയില്‍ കുറച്ച് കാലം ജോലി നോക്കിയതിന് ശേഷമാണ് മോഡലിങ് രംഗത്തേക്ക് തിരിഞ്ഞത്.

കരീന കപൂര്‍ ഖാന്‍
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കരീന മുംബൈയിലെ മിതിബാലി കോളജിലെ രണ്ടു വര്‍ഷത്തെ പഠനത്തിന് ശേഷം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മൂന്നു മാസത്തെ മൈക്രോകംപ്യൂട്ടേഴ്‌സ് കോഴ്‌സിന് ചേര്‍ന്നു. അതിനുശേഷം മുംബൈ ഗവണ്‍മെന്റ് ലോ കോളജിലെ പഠനത്തിന് ശേഷം തന്റെ കരിയര്‍ സിനിമയാണെന്ന് തിരിച്ചറിയുകയായിരുന്നു.

കത്രീന കൈഫ്
ബോളിവുഡിലെ ഈ പ്രശസ്ത താരം സ്‌കൂളിലേ പോയിട്ടില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധാമുട്ടാകും. പക്ഷേ താരത്തിന്റെ കുടുംബം ഇടയ്ക്കിടെ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നതിനിടയ്ക്ക് താരത്തിന് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. ഇവര്‍ ഹോം സ്‌കൂളിങ് മാതൃകയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. പതിനാലാം വയസില്‍ തന്നെ ആദ്യമായി മോഡലിങ് ചെയ്തു. ഹോങ്കോങ്ങിലായിരുന്നു കത്രീനയുടെ ജനനം. പിന്നീട് ഫ്രാന്‍സ്, ജപ്പാന്‍, സ്വിറ്റസര്‍ലന്‍ഡ്, പോളണ്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം താമസിച്ചു.

പ്രിയങ്ക ചോപ്ര
പ്രിയങ്കയുടെ സ്‌കൂള്‍ പഠനത്തിന്റെ ആദ്യ മൂന്ന് വര്‍ഷങ്ങള്‍ യുഎസിലായിരുന്നു. പിന്നീട് ഇന്ത്യയിലെത്തി ബറേലിയിലെ ആര്‍മി സ്‌കൂളില്‍ ചേര്‍ന്നു. മുംബൈയിലെ കോളജില്‍ പഠിക്കാന്‍ ചേര്‍ന്നെങ്കിലും മിസ് വേള്‍ഡ് 2000 ആയതിന് ശേഷം പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com