സൂപ്പര്‍ താരത്തിന്റെ പോസ്റ്ററില്‍ തുപ്പി; യുവാവിന് ആരാധകരുടെ ക്രൂര മര്‍ദ്ദനം

അജ്ഞാതവാസി എന്ന സിനിമയുടെ പോസ്റ്ററില്‍ തുപ്പിയ യുവാവ് ചെരുപ്പ് കോണ്ട് പോസ്റ്ററിലെ പവണ്‍ കല്യാണിന്റെ രൂപത്തില്‍ അടിക്കുന്നുമുണ്ട്
സൂപ്പര്‍ താരത്തിന്റെ പോസ്റ്ററില്‍ തുപ്പി; യുവാവിന് ആരാധകരുടെ ക്രൂര മര്‍ദ്ദനം

ഹൈദരാബാദ്: തെലുങ്ക് താരം പവണ്‍ കല്യാണിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ തുപ്പിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ആരാധകര്‍. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പവണ്‍ കല്യാണിന്റെ ആരാധകര്‍ തന്നെ പ്രചരിപ്പിക്കുകയായിരുന്നു. 

അജ്ഞാതവാസി എന്ന സിനിമയുടെ പോസ്റ്ററില്‍ തുപ്പിയ യുവാവ് ചെരുപ്പ് കോണ്ട് പോസ്റ്ററിലെ പവണ്‍ കല്യാണിന്റെ രൂപത്തില്‍ അടിക്കുന്നുമുണ്ട്. ഇതൊരു സിനിമയാണോ? എന്റെ പണം നഷ്ടമായി. വന്‍ പരാജയമാണ് ഈ ചിത്രം എന്നെല്ലാമാണ് യുവാവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പറയുന്നത്. 

ഈ വീഡിയോ കണ്ട് കലിയിളകിയ ആരാധകര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇത് ആദ്യമായല്ല പവണ്‍ കല്യാണിന്റെ ആരാധകരുടെ ഭാഗത്ത് നിന്നും ഇത്തരം സമീപനം ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം പവണ്‍ കല്യാണിന്റെ ചിത്രത്തിന് മൂന്ന് സ്റ്റാര്‍ റേറ്റിങ് നല്‍കിയ ചാനല്‍ അവതാരകനെ ആരാധകര്‍ മര്‍ദ്ദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com