ശ്രീകുമാര്‍ മേനോന്‍ നിര്‍മാണ വിതരണ മള്‍ട്ടീപ്ലക്‌സ് രംഗങ്ങളിലേക്ക് 

നാലു ഭാഷകളില്‍ നൂറു കോടി രൂപയുടെ നിക്ഷേപപദ്ധതികളുമായി സിനിമാരംഗത്തു കണ്‍സോര്‍ഷ്യം ആരംഭിച്ചുകൊണ്ടാണ് ഈ ചുവടുവയ്പ്പ്.
ശ്രീകുമാര്‍ മേനോന്‍ നിര്‍മാണ വിതരണ മള്‍ട്ടീപ്ലക്‌സ് രംഗങ്ങളിലേക്ക് 

പരസ്യ-സിനിമ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സിനിമാ രംഗത്ത് നിര്‍മാണം, വിതരണം, മള്‍ട്ടീപ്ലക്‌സ് മേഘലകളിലേക്കും കടക്കുന്നു. നാലു ഭാഷകളില്‍ നൂറു കോടി രൂപയുടെ നിക്ഷേപപദ്ധതികളുമായി സിനിമാരംഗത്തു കണ്‍സോര്‍ഷ്യം ആരംഭിച്ചുകൊണ്ടാണ് ഈ ചുവടുവയ്പ്പ്. ശ്രീകുമാര്‍ മോനോന്റെ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സും അടിസ്ഥാനസൗകര്യ വികസന സ്ഥാപനമായ എയോണ്‍ ഇന്‍ഫ്രാസ്ട്രക്ചറും ചേര്‍ന്നാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ചത്. പുഷ്‌മോഷന്‍ പിക്ചര്‍ കമ്പനി ആന്‍ഡ് എയോണ്‍ എന്റര്‍ടെയിന്‍മെന്റ് എന്ന് പേരിട്ടിരിക്കുന്ന കണ്‍സോര്‍ഷ്യം നിര്‍മാണം, വിതരണം, മള്‍ട്ടീപ്ലക്‌സ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കും. 

ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ്, ബ്രാന്‍ഡ് ഡെവലപ്‌മെന്റ്, ഡിസൈന്‍, ബിസിനസ് കണ്‍സള്‍ട്ടിംഗ്, പി ആര്‍, ഇവന്റ്‌സ്, സെലിബ്രിറ്റി മാനേജ്‌മെന്റ് തുടങ്ങിയ രംഗങ്ങളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി സജീവമായി പ്രവര്‍ത്തിക്കുന്ന പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് സ്ഥാപകനും ചെയര്‍മാനും ശ്രീകുമാര്‍ മോനോനാണ്. മലയാളം, ഹിന്ദി, തമിഴ് തെലുങ്ക് ഭാഷകളില്‍ സിനിമ നിര്‍മാണ വിതരണ മേഖലയില്‍ നൂറു കോടി രൂപ കണ്‍സോഷ്യം മുതല്‍മുടക്കുമെന്നും ഈ  വര്‍ഷം ദക്ഷിണേന്ത്യയില്‍ 10മള്‍ട്ടീപ്ലക്‌സ് സ്‌ക്രീനുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. 2020ഓടെ 50 സ്‌ക്രീനുകളാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

ഇപ്പോള്‍ മോഹന്‍ലാല്‍ നായകനാകുന്ന ഓടിയന്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന ശ്രീകുമാര്‍ എഴുനൂറിലേറെ പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എയോണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എം ഡി തോമസ് സെബാസ്റ്റിയനായിരിക്കും കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com