'നിങ്ങള്‍ ധീരയായ പോരാളി , എല്ലാ ഭാവുകങ്ങളും' ; ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് പ്രിയങ്ക ചോപ്ര
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2018 12:39 PM |
Last Updated: 21st January 2018 12:39 PM | A+A A- |

മുംബൈ : തിങ്കളാഴ്ച വിവാഹിതയാകുന്ന മലയാളത്തിലെ പ്രിയനടി ഭാവനയ്ക്ക് ബോളിവുഡില്‍ നിന്നും വിവാഹാശംസകള്‍. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ഭാവനക്ക് ആശംസകള്‍ നേര്‍ന്നത്. നിങ്ങള്‍ ധീരയായ പോരാളിയാണ്. നിങ്ങളെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ജീവിതത്തിന്റെ പുതിയ കാല്‍വെപ്പിലേക്ക് കടക്കുമ്പോള്‍, എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു. പ്രിയങ്ക ചോപ്ര ആശംസിച്ചു.
ഭാവനയുടെ മെഹന്തി ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. .മഞ്ഞനിറത്തിലുള്ള അടിപൊളി ഗൗണിലാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ഫോട്ടോ ഷൂട്ടിനെത്തിയത്. കന്നഡ സിനിമാ നിര്‍മാതാവായ നവീനുമായാണ് ഭാവനയുടെ കല്യാണം. നടിയുടെ സഹോദരന്‍ പുറത്തുവിട്ട സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നാണ് ജനുവരി 22നാണ് വിവാഹമെന്ന് വ്യക്തമായത്.
ഭാവനയുടെ ജന്മദേശമായ തൃശൂര്‍ വെച്ചാണ് കല്യാണം. കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് 22ന് രാവിലെയാണ് വിവാഹം. മുഹൂര്‍ത്തം 10.30നും 11.30നും ഇടയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക.