മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സ് കേരളത്തിലെത്തും മുന്‍പേ ദുബായ് തീയേറ്ററുകളിലെക്ക്

മമ്മൂട്ടി ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സ് ആദ്യം റിലീസ് ചെയ്യുക യുഎഇയില്‍. കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പേ ചിത്രം യുഎഇയിലെ തിയറ്ററുകളില്‍ എത്തും
മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സ് കേരളത്തിലെത്തും മുന്‍പേ ദുബായ് തീയേറ്ററുകളിലെക്ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സ് ആദ്യം റിലീസ് ചെയ്യുക യുഎഇയില്‍. കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പേ ചിത്രം യുഎഇയിലെ തിയറ്ററുകളില്‍ എത്തും. ജനുവരി 26നാണ് സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ യുഎഇ റിലീസ്.

ഇന്ത്യയിലും യുഎഇയിലും ഒന്നിച്ച് റിലീസ് ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമായിരിക്കും സ്ട്രീറ്റ്‌ലൈറ്റ്‌സ്. ഇതിനുമുമ്പ് പൃഥ്വിരാജ് നായകനായ വിമാനമാണ് ഇത്തരത്തില്‍ റിലീസിനെത്തിയിരുന്നു. 

നവാഗതനായ ശ്യാംദത്ത് സൈനുദ്ദീനാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ് സംവിധാനം ചെയ്തിരിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ ധര്‍മജന്‍, ഹരീശ് കണാരന്‍, സൗബിന്‍ സാഹിര്‍, ജോയ് മാത്യൂ, ലിജോമോള്‍, നീന കുറുപ്പ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേഹൗസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com