ആ മുണ്ടുപറിച്ചടി വീണ്ടും വരുന്നു, ലാലേട്ടനല്ല, കുട്ടി ആടുതോമ

അംഗരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രത്തിന്റെ ടീസറിലാണ് മുണ്ടുപറിച്ചടി വീണ്ടും വരുന്നത്
ആ മുണ്ടുപറിച്ചടി വീണ്ടും വരുന്നു, ലാലേട്ടനല്ല, കുട്ടി ആടുതോമ

ആ മുണ്ടുപറിച്ചടി മലയാളികള്‍ക്ക് മറക്കാന്‍ പറ്റുമോ? പക്ഷേ മോഹന്‍ലാലിന്റെ ആ മുണ്ടുപറിച്ചടി മറ്റാരെങ്കിലും ചെയ്താല്‍ മലയാളികള്‍ അതെങ്ങിനെ സ്വീകരിക്കും. ചോദ്യങ്ങളിങ്ങനെ ഉയരുമെങ്കിലും സ്ഫടികത്തിലെ ആടുതോമയുടെ മുണ്ടുപടിച്ചറി വീണ്ടും വരികയാണ്. 

കുട്ടി ആടുതോമയാണ് സ്ഫടികത്തിലെ മോഹന്‍ലാലിന്റെ സ്‌റ്റൈലില്‍ അടിയുമായി എത്തുന്നത്. അംഗരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രത്തിന്റെ ടീസറിലാണ് മുണ്ടുപറിച്ചടി വീണ്ടും വരുന്നത്. നടനും സംവിധായകനുമായ രൂപേഷ് പീതാംബരനാണ് ഇത് ഫേസ്ബുക്കിലൂടെ ആരാധകരിലേക്ക് എത്തിച്ചത്. 

സ്ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്, ഇന്ന് അംഗരാജ്യത്തിലെ ജിമ്മന്മാമാരില്‍ ഇങ്ങനെ ഒന്ന് അഭിനയിക്കാന്‍ പറ്റിയത് ഞാന്‍ വലിയൊരു ഭാഗ്യമായി കാണുന്നു. 
ലാലേട്ടന്‍ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തില്‍ ചെയ്യാന്‍ പറ്റില്ലെന്ന് നന്നായറിയാമെന്നും രൂപേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com