പത്മാവത് ബാന്‍ ചെയ്യാന്‍ തിടുക്കം കൂട്ടുന്നവര്‍ക്ക് ഈ വിഷയങ്ങളില്‍ എന്തെങ്കിലും പറയാനുണ്ടോ...

ബാന്‍ റേപ്, ബാന്‍ ഫീമെയില്‍ ഫോറ്റിസൈഡ്, ബാന്‍ മോളസ്‌റ്റേഷന്‍ എന്നീ മുദ്രാവാക്യങ്ങളാണ് രേണുക മുന്നോട്ട് വയ്ക്കുന്നത്.
പത്മാവത് ബാന്‍ ചെയ്യാന്‍ തിടുക്കം കൂട്ടുന്നവര്‍ക്ക് ഈ വിഷയങ്ങളില്‍ എന്തെങ്കിലും പറയാനുണ്ടോ...

സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ബ്രഹ്മാണ്ഡചിത്രം പത്മാവതി (ഇപ്പോള്‍ പത്മാവത്) റിലീസിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനിലനില്‍ക്കുമ്പോള്‍ ഏതാനും വാക്കുകളിലൂടെ ശക്തമായ ചില ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് രേണുക ഷഹാനെ എന്ന സ്ത്രീ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വായ്മൂടിയിരിക്കുന്നവര്‍ ഒരു ചരിത്രവനിതയുടെ അഭിമാനത്തെച്ചൊല്ലി ആക്രമണം അഴിച്ചുവിടുകയാണ്.

ചിത്രത്തിനെതിരെ ആദ്യം രംഗത്തെത്തിയത് ഹൈന്ദവ സംഘടനകളാണെങ്കില്‍ പിന്നീട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ സംഘടനകളും ഗവണ്‍മെന്റുകളുമെല്ലാം കേവലം വിശ്വാസത്തിന്റെ ഒരു ചലച്ചിത്രം നിരോധിക്കണമെന്ന് പറയുന്നു. അവരെന്തുകൊണ്ട് സാമൂഹിക വിപത്തുകളായ ബലാത്സംഗം, പെണ്‍ഭ്രൂണഹത്യ, ലൈംഗികാത്രിക്രമം തുടങ്ങിയ വിഷയങ്ങളില്‍ ഇതുപോലെ കടുത്ത നിലപാടുകള്‍ എടുക്കുന്നില്ല എന്നാണ് രേണുക തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. 

പത്മാവതിന്റെ പോസ്റ്ററിന് കുറുകെ ചുവന്ന നിറത്തില്‍ വരച്ച് ബാന്‍ പത്മാവത് എന്ന പോസ്റ്റ് പിടിച്ച് നില്‍ക്കുന്ന കര്‍ണിസേന പ്രവര്‍ത്തകരുടെ പോസ്റ്ററിനൊപ്പം പ്ലക്കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന തന്റേയും ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് രേണുകയുടെ പ്രതിഷേധം. ബാന്‍ റേപ്, ബാന്‍ ഫീമെയില്‍ ഫോറ്റിസൈഡ്, ബാന്‍ മോളസ്‌റ്റേഷന്‍ എന്നീ മുദ്രാവാക്യങ്ങളാണ് രേണുക മുന്നോട്ട് വയ്ക്കുന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഇതുവരെ അയ്യായിരത്തിലധികം ലൈക്കുകളും മൂവായിരത്തിലധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

സഞ്ജയ് ലീല ബന്‍സാലിയുടെയും ദീപിക പദുക്കോണിന്റെയും തല വെട്ടുന്നവര്‍ക്ക് അഞ്ചുകോടി രൂപയാണ് രജപുത് കര്‍ണിസേന പ്രഖ്യാപിച്ചത്. മാത്രമല്ല, പദ്മാവത് സിനിമ നിരോധിക്കുക അല്ലെങ്കില്‍ ജീവനൊടുക്കാന്‍ അനുവദിക്കുകയെന്നാവശ്യപ്പെട്ട് രാജസ്ഥാനില്‍ ഇന്നലെ 200 ഓളം രാജ്പുത് വനിതകള്‍ തെരുവിലിറങ്ങി. ജവഹര്‍ ക്ഷത്രാണി മഞ്ച്, രാജ്പുത് കര്‍ണി സേന, ജവഹര്‍ സമൃതി ശാന്തന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സ്ത്രീകളുടെ സ്വാഭിമാന റാലി നടത്തിയത്. 

മതവികാരത്തെ വൃണപ്പെടുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് രാജ്പുത് വിഭാഗം പ്രതിഷേധം നടത്തുന്നത്. എന്നാല്‍, സംവിധായകനായ സഞ്ജയ് ലീല ബന്‍സാലി ഇത് നിഷേധിക്കുകയാണ് ചെയ്തത്. 

സൂഫി സാഹിത്യകാരനായ മാലിക് മുഹമ്മദ് ജയസി എഴുതിയ കവിതയെ ആധാരമാക്കിയാണ് 150 കോടി രൂപ മുതല്‍ മുടക്കില്‍ പദ്മാവത് ഒരുക്കിയത്. പദ്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ ജനുവരി 18ന്  സുപ്രീം കോടതി നീക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ രാജ്യത്തുടനീളം ഇത് പ്രദര്‍ശിപ്പിക്കുന്നതിന് അനുമതിയും നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com