ഒരു പഴയ ബോംബ് കഥയുമായി ഷാഫി

ഷാഫി എന്ന സംവിധായകന്‍ തന്റെ കരിയറില്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായൊരു കഥയായിരിക്കുമിത്.
ഒരു പഴയ ബോംബ് കഥയുമായി ഷാഫി

ഷെര്‍ലക് ടോംസിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ഒരു പഴയ ബോംബ് കഥ. അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷാഫി എന്ന സംവിധായകന്‍ തന്റെ കരിയറില്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായൊരു കഥയായിരിക്കുമിത്.

'എന്റെ എല്ലാ ചിത്രങ്ങള്‍ക്കും ഒരു പ്രത്യേക ശൈലിയുണ്ടാകും. എന്നാല്‍ ഈ ചിത്രം അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു രീതിയിലാണ് അവതരിപ്പിക്കുക. മാത്രമല്ല, ഇതൊരു റൊമാന്റിക് കോമഡി ചിത്രം കൂടിയാണ്' ഷാഫി പറഞ്ഞു.

ഷാഫിയുടെ കരിയറില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു ചിത്രവുമായെത്തുന്നത്. 'ഒരു ഒറ്റപ്പെട്ട മലംപ്രദേശത്ത് നടക്കുന്ന കഥയില്‍ സാധാരണക്കാരുടെ ജീവിതമാണ് ഇതിവൃത്തമാകുന്നത്' ഷാഫി കൂട്ടിച്ചേര്‍ത്തു. 

പ്രയാഗ മാര്‍ട്ടിന്‍ ആണ് ചിത്രത്തിലെ നായിക. കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുക്കുട്ടന്‍, ഹരീഷ് കണാരന്‍, വിജയരഘവന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീര്‍ റഹ്മാന്‍, സേതുലക്ഷ്മി എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

ഈ ചിത്രത്തിന്റെ കഥ ,തിരക്കഥ, സംഭാഷണം ബിജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവരുടേതാണ്. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമായിരിക്കും ഒരു പഴയ ബോംബ് കഥയുടെ ചിത്രീകരണം നടക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com