നായികമാരേക്കാള്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നത് നായകന്‍മാര്‍; അനുഷ്‌ക

തന്റെ ഏറ്റവും പുതിയ ചിത്രമായ ഭാഗ്മതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു അനുഷ്‌കയുടെ പ്രതികരണം.
നായികമാരേക്കാള്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നത് നായകന്‍മാര്‍; അനുഷ്‌ക

ലിംഗവിവേചനം വളരെയേറെ പ്രകടമായൊരു മേഖലയാണ് ചലച്ചിത്ര മേഖല. പ്രതിഫലത്തിന്റെ കാര്യത്തില്‍ പുരുഷന് കിട്ടുന്നതിനേക്കാള്‍ എത്രയോ കുറവാണ് സ്ത്രീയ്ക്ക്. കങ്കണ റണാവത്ത്, സോനം കപൂര്‍ എന്നി നടിമാര്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യതിചലിക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി.

നായകന്‍മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുവെന്നാണ് അനുഷ്‌കയുടെ നിലപാട്. 'നായക പ്രാധാന്യമുള്ള ചിത്രങ്ങള്‍ അവര്‍ക്ക് ഒരുപാട് ചെയ്യേണ്ടി വരും. ഒരു സിനിമ പരാജയപ്പെട്ടാല്‍ നടനെ മാത്രമേ പ്രേക്ഷകര്‍ കുറ്റം പറയൂ. നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നില്ല'- അനുഷ്‌ക പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ഭാഗ്മതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു അനുഷ്‌കയുടെ പ്രതികരണം. അനുഷ്‌ക കേന്ദ്രകഥാപാത്രമാകുന്ന ഭാഗ്മതി ജി അശോക് ആണ് സംവിധാനം ചെയ്യുന്നത്. ഉണ്ണിമുകുന്ദന്‍, ജയറാം, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com