ഭാവനയുടെ വിവാഹത്തിലേക്ക് അമ്മ ഭാരവാഹികള്‍ക്ക് ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം

അമ്മ പ്രസിഡന്റ് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു ഉള്‍പ്പെടെയുള്ള ഭാരവാഹികളെ വിവാഹ ചടങ്ങുകളിലേക്ക് ക്ഷണിച്ചിരുന്നില്ല
ഭാവനയുടെ വിവാഹത്തിലേക്ക് അമ്മ ഭാരവാഹികള്‍ക്ക് ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം

തൃശൂര്‍: മലയാള സിനിമാ താരനിരയുടെ സാന്നിധ്യത്തില്‍ നടി ഭാവനയുടെ വിവാഹം. എന്നാല്‍ താലികെട്ട് ഉള്‍പ്പെടെയുള്ള വിവാഹ ചടങ്ങുകളിലേക്കും, വിവാഹ സത്കാരത്തിലേക്കും അമ്മ ഭാരവാഹികള്‍ക്ക് ക്ഷണമുണ്ടായില്ല.

മമ്മൂട്ടിയെ മാത്രമാണ് ക്ഷണിച്ചിരുന്നത്. പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലെ വിവാഹ സത്കാര ചടങ്ങിലേക്ക് മമ്മൂട്ടി എത്തിയിരുന്നു. തിങ്കളാഴ്ച രാത്രി 7.40ടെയായിരുന്നു മമ്മൂട്ടി എത്തിയത്. എന്നാല്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു ഉള്‍പ്പെടെയുള്ള ഭാരവാഹികളെ വിവാഹ ചടങ്ങുകളിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് സൂചന. 

വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല എങ്കിലും അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടന്‍ സിദ്ധിഖ് കണ്‍വെന്‍ഷന്‍ സെന്ററിലെത്തി വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നു. ചെറുപ്പം മുതല്‍ കാണുന്ന കുട്ടിയാണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള സിദ്ധിഖിന്റെ മറുപടി. 

മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, നവ്യ നായര്‍, രചന നാരായണന്‍കുട്ടി, മിയ, ലെന, ലക്ഷ്മിപ്രിയ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ ക്ഷേത്രത്തിലെ താലികെട്ട് മുതല്‍ വിവാഹ സത്കാരം കഴിയുന്നത് വരെ ഭാവനയ്ക്ക് ഒപ്പമുണ്ടായിരുന്നു. പൃഥ്വിരാജ്, സംവിധായകന്‍ ആഷിഖ് അബു, മനോജ് കെ ജയന്‍, അനൂപ് മേനോന്‍, ടൊവിനോ, മനോജ് കൃഷ്ണ, ബൈജു കൊട്ടാരക്കര എന്നിവര്‍ വിവാഹ സത്കാരത്തിന് എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com