സല്‍മാന്‍ ചിത്രം ബജ്‌റംഗി ബായ്ജാന്‍ ചൈനയിലേക്ക്; 8000ത്തിലധികം തീയറ്ററുകളില്‍ റിലീസ്  

മാര്‍ച്ച് രണ്ടിനാണ് ചിത്രം ചൈനീസ് ലാന്റേണ്‍ ഫെസ്റ്റിവലില്‍ റിലീസ് ചെയ്യുക. ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ സല്‍മാന്‍ ഖാന്‍ ചിത്രമാണ് ബജ്‌റംഗി ബായ്ജാന്‍
സല്‍മാന്‍ ചിത്രം ബജ്‌റംഗി ബായ്ജാന്‍ ചൈനയിലേക്ക്; 8000ത്തിലധികം തീയറ്ററുകളില്‍ റിലീസ്  

ചൈനയിലെ 8000ത്തിലധികം തിയറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ് സല്‍മാന്‍ ഖാന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രമായ ബജ്‌റംഗി ബായ്ജാന്‍. വാര്‍ത്ത ചിത്രത്തിന്റെ നിര്‍മാതാക്കളായ ഇറോസ് ഇന്റര്‍നാണല്‍ സ്ഥിരീകരിച്ചു. മാര്‍ച്ച് രണ്ടിനാണ് ചിത്രം ചൈനീസ് ലാന്റേണ്‍ ഫെസ്റ്റിവലില്‍ റിലീസ് ചെയ്യുക. ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ സല്‍മാന്‍ ഖാന്‍ ചിത്രമാണ് ബജ്‌റംഗി ബായ്ജാന്‍.

അടുത്തകാലത്തേ ബോലിവുഡ് ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ ചൈന ഒരു പ്രധാന വിപണിയായി ഉയര്‍ന്നുവരുന്നത് കാണാന്‍ കഴിയും. ബോക്‌സ്ഓഫീസ് വരുമാനത്തിന്റെ ഒരു പ്രധാന ശ്രോതസ്സാണ് ചൈന. ദംഗല്‍ പോലുള്ള ചിത്രങ്ങളുടെ വിജയത്തില്‍ ചൈനയുടെ നിര്‍ണായക സ്വാധീനം കാണാം. ഇ-സ്റ്റാര്‍സുമായി സഹകരിക്കാന്‍ കഴിഞ്ഞതിലും ഞങ്ഹളുടെ ചിത്രം ചൈനയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതിലും വളരെയധികം സന്തോഷമുണ്ട്', ഇറോസ് ഇന്റര്‍നാഷണല്‍ സിഇഒ ജ്യോതി ദേശ്പാണ്ടേ പറഞ്ഞു.

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം ഹനുമാന്‍ ഭക്തനായ നായകന്‍ കഥയാണ് പറയുന്നത്. ആറ് വയസ്സുകാരിയായ പാകിസ്താനി പെണ്‍കുട്ടിയെ മാതാപിതാക്കളെ സഹായിക്കുന്ന നായകന്റെ കഥയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. 

2015 ജൂലൈയില്‍ റിലീസ് ചെയ്ത ചിത്രം ഇന്ത്യയില്‍ 4,200 തീയറ്ററുകളിലും അന്താരാഷ്ട്രതലത്തില്‍ 700 സ്‌ക്രീനുകളിലും റിലീസ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com