പത്മാവത് വിഷയത്തില്‍ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു; കെജ്‌രിവാള്‍

സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നാണ് കെജരിവാളിന്റെ വിമര്‍ശനം.
പത്മാവത് വിഷയത്തില്‍ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു; കെജ്‌രിവാള്‍

ഡെല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന്റെ റിലീസുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പേരില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നാണ് കെജരിവാളിന്റെ വിമര്‍ശനം.

കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും അതിന് പുറമെ സുപ്രിംകോടതിക്ക് പോലും ഒരു സിനിമ സുരക്ഷിതമായി റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ എങ്ങനെയാണ് ഈ മേഖലയില്‍ നിക്ഷേപം ഉണ്ടാകുക എന്നാണ് കെജരിവാള്‍ ചോദിക്കുന്നത്. 

തകര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയില്‍ ഇത്തരം സംഭവങ്ങള്‍ ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കെജ്‌രിവാള്‍ പ്രതികരിച്ചത്.

നാളെ പത്മാവത് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുകയാണ്. അതിനിടെ വന്‍ പ്രതിഷേധമാണ് ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് കാണിച്ച് അക്രമികള്‍ നിരവധി കടകളും വാഹനങ്ങളും അടിച്ച് തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com