'ഭാവന തന്നെ വിവാഹത്തിന് ക്ഷണിച്ചില്ല'; ഇതില്‍ പരാതിയോ പരിഭവമോയില്ലെന്ന് ഇന്നസെന്റ് എംപി

ഭാവനയും കന്നഡ നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹത്തിന് താരസംഘടയിലെ ഭാരവാഹികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല
'ഭാവന തന്നെ വിവാഹത്തിന് ക്ഷണിച്ചില്ല'; ഇതില്‍ പരാതിയോ പരിഭവമോയില്ലെന്ന് ഇന്നസെന്റ് എംപി

നടി ഭാവനയുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. വിവാഹത്തിനോ അതിന് ശേഷം നടന്ന സല്‍ക്കാരത്തിലോ തന്നെ ക്ഷണിച്ചില്ല. എന്നാല്‍ ഇതില്‍ പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാതിരുന്നതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവനയും കന്നഡ നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹത്തിന് താരസംഘടയിലെ ഭാരവാഹികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. അമ്മ ഭാരവാഹികളില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. 

നടിയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളില്‍ പരസ്യമായി ഭാവനയ്‌ക്കെതിരേ നിലപാടെടുത്ത വ്യക്തിയാണ് ഇന്നസെന്റ്. അദ്ദേഹം കൂടാതെ നടിക്കെതിരേ നിന്ന മുകേഷ് എംഎല്‍എ, ഗണേഷ് കുമാര്‍ എംഎല്‍എ, ഇടവേള ബാബു തുടങ്ങിയ പ്രമുഖരെ ഭാവനയുടെ വീട്ടുകാര്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് തൃശൂരില്‍ വെച്ച് ഭാവന വിവാഹിതയായത്. മമ്മൂട്ടി, മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയില്‍ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ മോഹന്‍ലാലിന് വിവാഹത്തില്‍ പങ്കെടുത്തില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com