മാണിക്യനും പ്രഭയ്ക്കും മാത്രമല്ല ഒടിയനില്‍ രാവുണ്ണിയായെത്തുന്ന പ്രകാശ് രാജിനും ട്രിപ്പിള്‍ ലുക്ക് 

ചിത്രത്തിന്റെ അവസാവനഘട്ട ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് പ്രകാശ് രാജിന്റെ കഥാപാത്രത്തെകുറിച്ചുകള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 
മാണിക്യനും പ്രഭയ്ക്കും മാത്രമല്ല ഒടിയനില്‍ രാവുണ്ണിയായെത്തുന്ന പ്രകാശ് രാജിനും ട്രിപ്പിള്‍ ലുക്ക് 

2018ല്‍ പുറത്തിറങ്ങുന്ന മലയാള ചിത്രങ്ങളില്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് മോഹന്‍ലാല്‍ നായകനാകുന്ന ഒടിയനിലാണ്. താരം വ്യത്യസ്ത ലുക്കില്‍ എത്തുന്നു എന്നത് തന്നെയാണ് ഈ അമിതപ്രതീക്ഷയിക്ക് കാരണവും. മോഹന്‍ലാലിന് പുറമേ ചിത്രത്തിലെ നായികയായ മഞ്ജു വാര്യരുടെ മൂന്ന് ലുക്കുകളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാലിനും മഞ്ജു വാര്യറിനും മാത്രമല്ല പ്രകാശ് രാജിനും ചിത്രത്തില്‍ മൂന്ന് ലുക്കുകള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഒടിയനില്‍ രാവുണ്ണി എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ അവസാവനഘട്ട ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് പ്രകാശ് രാജിന്റെ കഥാപാത്രത്തെകുറിച്ചുകള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 

ഫാന്റസി ത്രില്ലര്‍ മാതൃകയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, നന്ദു എന്നിവരും അഭിനയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com