ഒരു കട്ടുപോലുമില്ല; പദ്മാവതിന് പാകിസ്ഥാനില്‍ 'യു' സര്‍ട്ടിഫിക്കേറ്റോടെ പ്രദര്‍ശനാനുമതി

പൊതുജന പ്രദര്‍ശനത്തിന് യോജിച്ചതെന്ന് അര്‍ത്ഥമുള്ള 'യു' സര്‍ട്ടിഫിക്കേറ്റാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്
ഒരു കട്ടുപോലുമില്ല; പദ്മാവതിന് പാകിസ്ഥാനില്‍ 'യു' സര്‍ട്ടിഫിക്കേറ്റോടെ പ്രദര്‍ശനാനുമതി

ഇസ്‌ലാമാബാദ്; ഇന്ത്യയില്‍ സെന്‍സര്‍ ബോര്‍ഡ് കട്ടുകളും മാറ്റങ്ങളും വരുത്തി പ്രദര്‍ശനാനുമതി നല്‍കിയ പദ്മാവതിന് പാകിസ്ഥാനില്‍ ഒരു കട്ടുപോലും ഇല്ലാതെ പ്രദര്‍ശനാനുമതി. പൊതുജന പ്രദര്‍ശനത്തിന് യോജിച്ചതെന്ന് അര്‍ത്ഥമുള്ള 'യു' സര്‍ട്ടിഫിക്കേറ്റാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 

 പൊതുപ്രദര്‍ശനത്തിന് അനുയോജ്യമല്ലാത്ത യാതൊന്നും സിനിമയിലില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍. വൈകാതെ തന്നെ ചിത്രം പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുമെന്ന് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സേഴ്‌സ്  ചെയര്‍മാന്‍ മൊബാഷിര്‍ ഹസന്‍ പറഞ്ഞു. 

കലയുടെയും ആശയാവിഷ്‌കാരത്തിന്റെയും ആരോഗ്യകരമായ വിനോദ ഉപാധികളുടെയും കാര്യത്തില്‍ സിബിഎഫ്‌സി പക്ഷപാതം കാണിക്കില്ലെന്നും മൊബാഷിര്‍ ട്വീറ്റു ചെയ്തു. പാകിസ്ഥാനിലെ ചരിത്ര വിദഗ്ധനായ പ്രഫ. വഖാര്‍ അലി ഷായെയും ചിത്രത്തിന്റെ ചരിത്രപരമായ കാര്യങ്ങള്‍ വിലയിരുത്താനായി സെന്‍സര്‍ ബോര്‍ഡ് ക്ഷണിച്ചിരുന്നു. 

രജപുത്ര സംഘടനകളുടെയും തീവ്ര ഹിന്ദു സംഘടനകളുടെയും ബിജെപിയുടെയും എതിര്‍പ്പ് കാരണം ഇന്ത്യയില്‍ പേര് മാറ്റിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. കൂടാതെ 26 രംഗങ്ങള്‍ കട്ട് ചെയ്യാനും നിര്‍ദേശമുണ്ടായിരുന്നു. ചിത്രത്തിനെതിരെ രാജ്യവ്യാപകമായി രതീവ്ര രജപുത്ര സംഘടന കര്‍ണിസേന പ്രക്ഷോഭത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com