കളിക്കാരന്‍ ഓടുന്നത് പന്തിന്റെ പിറകേയല്ല, മാസ് ഡയലോഗുമായി കളം നിറയാന്‍ കോച്ചായി രഞ്ജി പണിക്കര്‍

ഫുട്‌ബോള്‍ മൈതാനത്ത് കളിക്കാരില്‍ ആവേശം നിറയ്ക്കുന്ന ഡയലോഗുകള്‍ തീയറ്ററില്‍ പ്രേക്ഷകരുടെ കയ്യടി വാങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്
കളിക്കാരന്‍ ഓടുന്നത് പന്തിന്റെ പിറകേയല്ല, മാസ് ഡയലോഗുമായി കളം നിറയാന്‍ കോച്ചായി രഞ്ജി പണിക്കര്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരനായിരുന്ന, വാഴ്ത്തപ്പെടലുകള്‍ക്ക് വിധേയനാകാതെ മാറി നിന്ന വി.പി.സത്യന്‍ എന്ന കായിക താരമായി ജയസൂര്യ എത്തുകയാണ് ക്യാപ്റ്റനിലൂടെ. ഫുട്‌ബോള്‍ ആവേശം നിറച്ച് കഥ പറയുകയാണ് പ്രജേഷ് സെന്‍ ക്യാപ്റ്റനിലൂടെയെന്ന് ആദ്യ ടീസര്‍ തന്നെ വ്യക്തമാക്കിയിരുന്നു. 

ഇപ്പോഴിതാ കോച്ചായി എത്തുന്ന രഞ്ജി പണിക്കരുടെ ക്യാരക്റ്റര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഗോദയ്ക്ക് ശേഷം സമാനമായ വേഷത്തില്‍ രഞ്ജി പണിക്കര്‍ എത്തുമ്പോള്‍, ഫുട്‌ബോള്‍ മൈതാനത്ത് കളിക്കാരില്‍ ആവേശം നിറയ്ക്കുന്ന ഡയലോഗുകള്‍ തീയറ്ററില്‍ പ്രേക്ഷകരുടെ കയ്യടി വാങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്. 

ക്യാപ്റ്റന്റെ ചിത്രീകരണത്തിന് മുന്‍പ് തന്നെ ജയസൂര്യ ഈ ബിഗ് ബജറ്റ് ചിത്രത്തിനായുള്ള പരിശീലനം തുടങ്ങിയിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് പത്ത് കോടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com