മമ്മൂട്ടിക്കോ പാര്‍വതിക്കോ ഉണ്ടാകാത്ത പ്രശ്‌നമാണ് ഫാന്‍സിന് ; വിമര്‍ശനവുമായി ശശി തരൂര്‍

ഫാന്‍സിനെ താരങ്ങള്‍ നിയന്ത്രിക്കണമെന്നും ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു
മമ്മൂട്ടിക്കോ പാര്‍വതിക്കോ ഉണ്ടാകാത്ത പ്രശ്‌നമാണ് ഫാന്‍സിന് ; വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം : 'കസബ' സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഫാന്‍സ് അസോസിയേഷനുകളെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ഈ വിഷയത്തില്‍ മമ്മൂട്ടിക്കോ പാര്‍വതിക്കോ ഉണ്ടാകാത്ത പ്രശ്‌നമാണ് ഫാന്‍സിനുള്ളതെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം.  

കസബ സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണത്തെയും ശശി തരൂര്‍ അപലപിച്ചു. ഫാന്‍സിനെ താരങ്ങള്‍ നിയന്ത്രിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. 

കസബ സിനിമയിലെ ഒരു രംഗത്തെപ്പറ്റി വിമര്‍ശനം ഉന്നയിച്ചതിന് സോഷ്യല്‍ മീഡിയയില്‍ പാര്‍വതിക്കെതിരെ അതിരൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. ഒടുവില്‍ തനിക്കെതിരെ വരുന്ന അധിക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍വതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ, തെറിവിളിയെ അപലപിച്ച് മമ്മൂട്ടിയും രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com