സിനിമയില്‍ സ്ത്രീ പുരുഷ വിവേചനം തോന്നിയിട്ടില്ലെന്ന് നടി ലെന 

നടി ആക്രമിക്കപ്പെട്ട സമയം താന്‍ സിഡ്‌നിയിലായിരുന്നതിനാല്‍ അതു സംഭന്ധിച്ച വിവരങ്ങള്‍ വളരെ വൈകിയാണ് അറിഞ്ഞതെന്നും ആ വാര്‍ത്തയാണ് മുന്നോട്ട് കൂടുതല്‍ ശ്രദ്ധിക്കണമെന്ന തോന്നല്‍ ഉണ്ടാക്കിയതെന്നും ലെന 
സിനിമയില്‍ സ്ത്രീ പുരുഷ വിവേചനം തോന്നിയിട്ടില്ലെന്ന് നടി ലെന 

സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ലെന്ന് നടി ലെന. തന്റെ അനുഭവത്തില്‍ ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്നും ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നും ലെന പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സമയം താന്‍ സിഡ്‌നിയിലായിരുന്നതിനാല്‍ അതു സംഭന്ധിച്ച വിവരങ്ങള്‍ വളരെ വൈകിയാണ് അറിഞ്ഞതെന്നും ആ വാര്‍ത്തയാണ് മുന്നോട്ട് കൂടുതല്‍ ശ്രദ്ധിക്കണമെന്ന തോന്നല്‍ ഉണ്ടാക്കിയതെന്നും ലെന പറഞ്ഞു. സ്ത്രീകള്‍ ജാഗരൂകരായിരിക്കണമെന്ന് പറഞ്ഞ ലെന താന്‍ പരമാവധി രാത്രിയില്‍ ഒറ്റയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കുന്ന വ്യക്തിയാണെന്നും കൂട്ടിച്ചേര്‍ത്തു. 

വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെകുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് പറഞ്ഞ ലെന സംഘടന തുടങ്ങുന്ന സമയത്ത് സ്‌കോട്‌ലന്‍ഡിലായിരുന്നെന്നും പിന്നീട് തിരിച്ചെത്തിയപ്പോള്‍ മറ്റ് തിരക്കുകളിലായിപോയെന്നും പറഞ്ഞു. ഈ വിഷയത്തില്‍ തന്നെ ആരും സമീപിച്ചില്ലെന്നും ലെന അഭിപ്രായപ്പെട്ടു. 

രണ്ടാം ഭാവത്തിന് ശേഷം സിനിമയില്‍ നായികയായി തുടരേണ്ടെന്നതായിരുന്നു താന്‍ ധൈര്യപൂര്‍വ്വം എടുത്ത തീരുമാനമെന്നും അന്ന് നല്ല ഓഫറുകള്‍ വന്നിരുന്നെങ്കിലും പഠിക്കാനായിരുന്നു തന്റെ ആഗ്രഹമെന്നും ലെന പറയുന്നു. പഠിക്കണം, ലോകം കാണണം, ജീവിതം അനുഭവിച്ചറിയണം എന്നൊക്കെയായിരുന്നു മനസ്സിലെന്നും അതിനാല്‍ താന്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരുന്നു സിനിമ വിട്ടുനില്‍ക്കാമെന്നതെന്നും ലെന പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലെന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com