എന്റെ മെഴുകുതിരി അത്താഴങ്ങള്‍; അനൂപ് മേനോന്റെ പടത്തിന്റെ പേര് പുറത്ത് വിട്ട് മഞ്ജു വാര്യര്‍

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഈ വിവരം പങ്കുവച്ചിരിക്കുന്നത്. 
എന്റെ മെഴുകുതിരി അത്താഴങ്ങള്‍; അനൂപ് മേനോന്റെ പടത്തിന്റെ പേര് പുറത്ത് വിട്ട് മഞ്ജു വാര്യര്‍

നൂപ് മേനോന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. നടി മഞ്ജു വാര്യറാണ് ചിത്രത്തിന് ആശംസ അര്‍പ്പിച്ചുകൊണ്ട് ചെറിയ ഒരു വീഡിയോയിലൂടെ പേര് പുറത്ത് വിട്ടത്. 

'എന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീ അനൂപ് മേനോന്‍ തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് സന്തോഷത്തോടെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു!'- മഞ്ജു തന്റെ ഫേസ്ബുക്ക് പേജിലെഴുതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com